സാമ്പത്തിക തട്ടിപ്പ് മുതല്‍ ലൈംഗിക ചൂഷണം വരെ

നാദാപുരം: രണ്ടു കുട്ടികളുടെ മാതാവായ കോഴിക്കോട് വെള്ളയില്‍ പുതിയകടവിലെ ലൈല മന്‍സിലില്‍ ഷമീന രണ്ടാം വിവാഹത്തിനുള്ള ചികിത്സ തേടിയത്തെുന്നത് ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട കുറ്റ്യാടി അടുക്കത്ത് സ്വദേശി തൂവ്വോട്ട് പൊയില്‍ നജ്മയുടെ പുറമേരിയിലെ ജിന്ന് ചികിത്സ കേന്ദ്രത്തിലാണ്. ഇത് വ്യക്​തമാക്കുന്നത് ജിന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്‍െറയും കാണാപുറങ്ങളിലേക്കാണ്. ഇത്തരം ചതിക്കുഴികളിലേക്ക് എത്തിപ്പെടുന്നത് സ്ത്രീകള്‍ മാത്രമല്ല. ഷമീനയെ പുറമേരിയിലെ ജിന്ന് ചികിത്സ കേന്ദ്രത്തിലേക്ക് എത്തിച്ചത്് മാഹിയിലെ ബന്ധു മുഖാന്തരം സഹോദരനാണ്. യുവാക്കള്‍വരെ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്ക് ചുവടെ നടക്കുന്നു എന്നതിലേക്കാണിത് വിരല്‍ചൂണ്ടുന്നത്.

വരിക്കോളിയില്‍നിന്ന് അടുത്തിടെ കര്‍ണാടകയിലെ ദര്‍ഗയിലത്തെി ചികിത്സക്ക്​ വിധേയമായ യുവതിയുടെ മരണം ചോദ്യചിഹ്നമായി തുടരുകയാണ്. ഇതര സംസ്ഥാനങ്ങളിലേക്കടക്കം ജിന്ന് ചികിത്സകരെയും മന്ത്രവാദികളെയും തേടി പോകുന്നതിന്‍െറ വ്യക്​തമായ ഉദാഹരണമാണ് യുവതയുടെ മരണത്തോടെ പുറത്തുവന്നത്. കുട്ടികളില്ലാതെ മനോവിഷമം അനുഭവിക്കുന്ന ദമ്പതികളാണ് ഇവരുടെ ഇരകളിലേറെയും.

നിരോധിക്കപ്പെട്ട പലതരം മരുന്നുകളും പച്ചമരുന്നുകളുമായി കൂട്ടിക്കലര്‍ത്തി നല്‍കുന്നതും ഇത്തരം കേന്ദ്രങ്ങളില്‍ പതിവാണ്. ആധുനിക ചികിത്സ രീതികളുടെ വന്‍ പണച്ചെലവും വര്‍ഷങ്ങളായി ചികിത്സ നടത്തി ഫലമില്ലാത്തതിന്‍െറ മനോവിഷമവുമാണ് ഇവരെ ഇത്തരം കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത്. എന്നാല്‍, ഇവിടെ നടക്കുന്നതാവട്ടെ, സാമ്പത്തിക ചൂഷണം മുതല്‍ ലൈംഗിക ചൂഷണം വരെയാണ്.

മാനസിക രോഗങ്ങള്‍ക്കാണ് ഇവിടങ്ങളിലെ മറ്റൊരു പ്രധാന ചികിത്സ. ഹോമകുണ്ഡങ്ങള്‍ തീര്‍ത്ത്​  ആഭിചാരക്രിയകളാണ് ഇതിന്‍െറ ഭാഗമായി നടത്തുന്നത്. പതിനായിരങ്ങള്‍ ​ചെലവ് വരുന്ന ഹോമകുണ്ഡ ചികിത്സക്ക് സാധന സാമഗ്രികള്‍ ഒരുക്കിക്കൊടുക്കുന്ന പ്രത്യേക കടകള്‍തന്നെ ഉണ്ട്. ഇവരാണ് മറ്റൊരു പ്രചാരകര്‍. ഇവിടെയും ഒരു കച്ചവടക്കണ്ണ് പ്രവര്‍ത്തിക്കുന്നുണ്ട്. മാറാരോഗങ്ങള്‍ക്ക് മരുന്നുകളും മന്ത്രച്ചരടുകളുമാണ് നല്‍കുന്നത്. ഇത്തരം കേന്ദ്രങ്ങളിലെ വ്യാജ ചികിത്സയെക്കറിച്ച് ഒരുവിധ അന്വേഷണവും നടക്കാറില്ല.

നിരോധിക്കപ്പെട്ട ഉറക്കഗുളികകളും വേദനസംഹാരികളും അലോപ്പതി മരുന്നുകളും ആയുര്‍വേദ, യൂനാനി മരുന്നുകളും വെള്ളത്തിലും ഭസ്മത്തിലും കലക്കി ഇത്തരം കേന്ദ്രങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. പ്രാര്‍ഥനകളുടെ മറവില്‍ പോലും ഇത്തരം ചികിത്സകളും ചൂഷണങ്ങളും നടക്കുന്നത്് ഭയാനകമാണ്. മതത്തിന്‍െറയും മന്ത്രത്തിന്‍െറയും മറവു പറ്റി നടത്തുന്ന ഇത്തരം നിഗൂഢ കേന്ദ്രങ്ങളെ പൊളിച്ച് ഇല്ലാതാക്കിയാല്‍ മാത്രമേ ഷമീനമാര്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ. ഇത്തരം കേന്ദ്രങ്ങളുടെ ജനല്‍ചില്ലുകളല്ല അടിച്ചുപൊളിക്കേണ്ടത്.

ജനമനസ്സുകളിലെ അന്ധവിശ്വാസങ്ങളെയാണ്. ഇക്കാര്യങ്ങളില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുപോലും പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തപ്പെടേണ്ട സമയമാണിന്ന്. പ്രാര്‍ഥനയുടെ മറവിലാണ്​  എല്ലാ തട്ടിപ്പുമെന്നതിനാല്‍ കൂടുത​ല്‍ ചേദിക്കാന്‍ ആരും മിനക്കെടാറില്ല.  ഇതെല്ലാം വ്യാജ ചികിത്സക്ക്​ ഗുണകരമാകുന്നു.
                                     

അവസാനിച്ചു

Tags:    
News Summary - from economic loot to sexual exploitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.