തൃശൂർ ജില്ലയിൽ വീണ്ടും ഭൂചലനം; ഒരു വീടിന് കേടുപാട്

തൃശൂർ: തൃശൂർ ജില്ലയിലെ വരവൂർ, കടവല്ലൂർ മേഖലകളിൽ ഭൂചലനം. വരവൂർ മേഖലയിലെ ആറങ്ങോട്ടുകര, ദേശമംഗലം, കടവല്ലൂർ മേഖലയിലെ കോടതിപ്പടി, ആൽത്തറ, കല്ലുംപുറം, പെരുമ്പിലാവ്, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നെല്ലുവായിൽ ഒരു വീടിന് കേടുപാട് സംഭവിച്ചു.

ചൊവ്വാഴ്​ച രാവിലെ 11.45ഒാടെയാണ് ഭൂചലനം ഉണ്ടായത്. നാലു മിനിറ്റ്​ നീണ്ടു നിന്ന ചലനത്തിൽ വലിയ മുഴക്കം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. കടവല്ലൂരിലെ ഭൂചലനം പ്രദേശത്തെ കരിങ്കൽ ക്വാറിയിൽ നിന്നുള്ള ശബ്ദമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പിന്നീടാണ് ചില കെട്ടിടങ്ങളുടെ തറ ഇളകിയ നിലയിൽ കണ്ടത്.

നേരത്തെ, ജനുവരി ഒന്നിനും തൃശൂർ ജില്ലയിൽ ഭുചലനം ഉണ്ടായിരുന്നു. ഇൗ സ്​ഥലങ്ങളിൽ തന്നെയായിരുന്നു അന്നും ഭൂചലനം ഉണ്ടായത്​. അഞ്ചു മാസങ്ങൾക്കിടെ അഞ്ചാം തവണയാണ്​ ഭൂചലനം ഉണ്ടാവുന്നത്​​. തലശ്ശേരി പ്രഭവ കേന്ദ്രമായി 1990 മുതൽ നൂ​േറാളം തവണ​ ഭൂചലനം അനുഭവ​െപ്പട്ടിരുന്നു​.

Tags:    
News Summary - earthquake in thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.