കര്‍ഷകര്‍ ക്വാറൻറീനില്‍: വിളവെടുത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍

കാഞ്ഞിരമറ്റം: വിത്തിറക്കിയ കര്‍ഷകര്‍ ക്വാറൻറീനിലായതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ വിളവെടുപ്പ് ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ആമ്പല്ലൂര്‍ ഒന്നാം വാര്‍ഡില്‍ നാലേക്കറോളം വരുന്ന വൈമേലി പാടത്ത് വിത്തിറക്കിയ കര്‍ഷകര്‍ ക്വാറൻറീനില്‍ ആയതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ക്ക് തുണയായി ഡി.വൈ.എഫ്.ഐ ആമ്പല്ലൂര്‍ മേഖലാ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

25 വര്‍ഷത്തിലെറെ തരിശ് കിടന്ന പാടത്താണ് നാല് മാസം മുമ്പ് സി.പി.എം ആമ്പല്ലൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗങ്ങളായ രഞ്ജനും, കുരിയാക്കോസും ചേര്‍ന്ന് വിത്ത് ഇറക്കിയത്. ക്വാറൻറീനിലായതും കാലം തെറ്റി വന്ന മഴയും മൂലം വിളവ് നശിക്കുമെന്ന അവസ്ഥയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിളവെടുക്കാമെന്ന് സന്നദ്ധത അറിയിച്ചത്.

നാടിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഡി.വൈ.എഫ്.ഐ കൂടുതല്‍ സജീവമായി ഉണ്ടാകുമെന്ന് വിളവെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേഖല പ്രസിഡന്റ് അരുണ്‍.കെ.എ അറിയിച്ചു. മേഖല ട്രഷറര്‍ അനീഷ്.പി.ആര്‍, വാര്‍ഡ് മെമ്പര്‍ ബീന മുകുന്ദന്‍, വെസ്റ്റ് യൂണിറ്റ് സെക്രട്ടറി അമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - dyfi workers helps farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.