യുവാക്കളെ കാണാൻ ഡി.വൈ.എഫ്​.ഐ വീടുകളിലേക്ക്​

കൊച്ചി: പിൻവാതിൽ നിയമനത്തിനെതിരെ ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ യുവവോട്ടർമാരെ വീടുകളിലെത്തി കണ്ട്​ കാര്യങ്ങൾ വിശദീകരിക്കാൻ ഡി.വൈ.എഫ്​.ഐ. ഈമാസം 20, 21 തീയതികളിലാണ്​ പ്രചാരണ പരിപാടിയെന്ന്​ സംസ്ഥാന സെക്രട്ടറി എ.എ. റഹീം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും. സംസ്ഥാന സർക്കാർ യുവാക്കൾക്കായി ചെയ്‌ത കാര്യങ്ങൾ വിവരിച്ച്​​ 18 മുതൽ 28 വരെ നടത്തുന്ന പ്രചാരണത്തി​െൻറ ഭാഗമാണിത്​.

രണ്ടായിരത്തിലധികം വില്ലേജ്‌ കേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടിയിൽ പി.എസ്‌.സി വഴിയും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി നേടിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികളുടെ സമരപ്പന്തലിനടുത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ ആരംഭിച്ച സമരം ദുരുദ്ദേശ്യപരമാണെന്ന്​ റഹീം കുറ്റപ്പെടുത്തി. തല പൊട്ടി ചോരയൊലിക്കുന്ന ഉദ്യോഗാർഥികളുടെ ചിത്രം ഉണ്ടാക്കിയെടുക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്ന്‌ നടത്തുന്ന ദുഷ്​ടനീക്കമാണിത്‌.

പാചക വാതക വിലവർധനക്കെതിരെ 17ന്‌ എല്ലാ ബ്ലോക്ക്‌ കേന്ദ്രങ്ങളിലും അടുപ്പുകൂട്ടി സമരം നടത്തും. സംസ്ഥാന പ്രസിഡൻറ്​ എസ്‌. സതീഷ്‌, കമ്മിറ്റി അംഗം സോളമൻ സിജു, ജില്ല സെക്രട്ടറി എ.എ. അൻഷാദ്‌, പ്രസിഡൻറ്​ പ്രിൻസി കുര്യാക്കോസ്‌ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - dyfi programme meet to youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.