Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവല്ലത്ത് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ ചാല ജോയിന്‍റ് സെക്രട്ടറി മനോജിനാണ് വെട്ടേറ്റത്. തലക്കും കാലിനും ഗുരുതര പരിക്കേറ്റ മനോജിനെ ഫോർട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ മകനെ വിട്ടശേഷം മടങ്ങവേ ഒരു സംഘം ആളുകള്‍ മനോജിനെ ആക്രമിക്കുകയായിരുന്നു. തലക്ക് ആറു വെട്ടുകളേറ്റതായി ഡോക്ടർമാർ അറിയിച്ചു. സംഭവ സ്ഥലത്തു നിന്നു ഒരു തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.