പാലക്കാട് മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട്: ബൈക്കിലെത്തിയ അഞ്ചംഗ സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ വീട് കേറി ആക്രമിച്ചു. മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഇരട്ടക്കുളത്ത് ചന്ദ്രന്‍്റെ മകന്‍ രതീഷ്(30) കാസിമിന്‍്റെ മകന്‍ യൂസുഫ്(31),സുധീഷ്( 28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. രതീഷിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ശെല്‍വിക്കും പരിക്കേറ്റിട്ടുണ്ട്. രതീഷിന്‍്റെ കൈവിരലുകള്‍ മുറിഞ്ഞ് തൂങ്ങിയ നിലയിലാണ്. ബൈക്കില്‍ മാരാകായുധങ്ങളുമായാണ് സംഘം എത്തിയത്. ഇവരില്‍ ചിലര്‍ മുഖം തൂവാലകൊണ്ട് മറച്ചിരുന്നതായും പറയുന്നു.

കഴിഞ്ഞ ദിവസം പരുക്കഞ്ചേരിയില്‍ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു ഇതിന്‍്റെ തുടര്‍ച്ചാണ് അക്രമമെന്നാണ് പൊലീസിന്‍്റെ സംശയം. സംഭവത്തിന് പിന്നില്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം. ഏരിയാകമ്മറ്റി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് ബി.ജെ.പി മണ്ഡലം കമ്മറ്റി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് എ.എസ്.പി ജി.പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - dyfi activist attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.