ദുബൈ വിമാനം പുറപ്പെടാൻ വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം

നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെത്തുടർന്ന് ദുബൈ വിമാനം പുറപ്പെടാത്തതിനെ ചൊല്ലി നെടുമ്പാശ്ശേരി രാജ്യാന്തരവിമാന താവളത്തിൽ യാത്രക്കാരുടെ ബഹളം. തിങ്കളാഴ്ച രാത്രി 11.20 ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്.

ഇന്ന് രാവിലെ എട്ടിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചത്. അതിനാൽ മറ്റ് വിമാനങ്ങളിൽ പകരം ടിക്കറ്റിന് യാത്രക്കാർ ശ്രമിച്ചില്ല. എന്നാൽ രാത്രി 8.30 ന് യാത്രക്കാരെ ദുബൈക്ക് കൊണ്ടുപോകുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ഇതാണ്, യാത്രക്കാരെ പ്രകോപിപ്പിച്ചത്. 

Tags:    
News Summary - Dubai flight delayed; Passengers create ruckus in Nedumbassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.