ആലുവയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ആലുവ: മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് നടുവട്ടം സ്വദേശി ശ്രീദർശിനെയാണ് ആലുവ പ്രിൻസിപ്പൽ എസ്.ഐ എം.എസ്.ഫൈസലും സംഘവും ആലുവ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടിയത്. പത്ത് ഗ്രാം ഹഷീഷ്, ഒരു ചെറിയ ഡപ്പി ഹഷീഷ് ഓയിൽ, 420 നൈട്രാസെപാം ഗുളികകൾ എന്നിവയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾ വിൽപന നടത്തുന്ന വില പ്രകാരം ഏകദേശം ഒരു ലക്ഷത്തോളം രൂപക്കുള്ള വസ്തുക്കളുണ്ട്. ആലുവ സി.ഐ വിശാൽ ജോൺസന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

സേലത്ത് ഒരു എഞ്ചിനിയറിങ് കോളജിൽ ബി.ടെകിന് പഠിച്ച ശ്രീദർശ് പരീക്ഷകൾ വിജയിച്ചിരുന്നില്ല. അതിനാൽ തന്നെ സപ്ലികൾ എഴുതാനായി ഹോസ്‌റ്റലിൽ തന്നെ താങുകയാണ്. എന്നാൽ, ഇതിൻറെ മറവിൽ ലഹരി വസ്തുക്കൾ വിൽപന നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇയാൾ പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് സംശയിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രിൻസിപ്പൽ എസ്.ഐക്ക് പുറമെ എസ്.ഐ മുഹമ്മദ് ബഷീർ, സീനിയർ സി.പി.ഒ ഷമീർ, സി.പി.ഒ ഷഫീഖ്, നവാസ്, മുഹമ്മദാലി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Drugs - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.