Posted On
date_range Updated On
date_range തിരുവനന്തപുരത്ത് മയക്കുമരുന്ന് സംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടൽ. സംഘർഷത്തിൽ കുത്തേറ്റ ഒരാൾ കൊ ല്ലപ്പെട്ടു. ശ്രീവരാഹം സ്വദേശി ശ്യാമാണ് മരിച്ചത്. ശ്യാമടക്കം മൂന്ന് പേർക്ക് കുത്തേറ്റിരുന്നു.
ശ്യാം സംഘർഷം തടയാനെത്തിയതായിരുന്നു എന്നാണ് സൂചന. മാഫിയ സംഘത്തിലുൾപ്പെട്ട അർജ്ജുൻ എന്നയാളാണ് കുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.