ടിപ്പർ കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു

മാനന്തവാടി: ടിപ്പർ ലോറി കഴുകുന്നതിനിടെ ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. മാനന്തവാടി ഒഴക്കോടി മുളളത്തില്‍ ബിജു (43) ആണ് മരിച്ചത്.

തവിഞ്ഞാല്‍ തണ്ടേക്കാട് ക്രഷറില്‍ വെച്ച് ടിപ്പര്‍ കഴുകുന്നതിനിടെയായിരുന്നു സംഭവം. കാര്‍ വാഷിങ് പമ്പിലേക്കുള്ള വയറിലെ സ്വിച്ചില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് സൂചന. ബിജുവിനെ ക്രഷറിലെ തൊഴിലാളികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പമ്പിലേക്കുള്ള വയര്‍ കണക്ട് ചെയ്ത സ്വിച്ചില്‍ വൈദ്യുതി ലീക്കുണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയതായി സൂചനയുണ്ട്.

ചന്ദ്രന്റെയും വസന്തയുടേയും മകനാണ് ബിജു. ഭാര്യ: ബിന്ദു. മക്കൾ: നന്ദന, യദുനന്ദന്‍.

News Summary - driver died of electric shock while washing the lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.