തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു. പകരം എട്ടുമണിക്കൂറിനു ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമം അനുവദിക്കും. ഇവര്‍ക്കായി പ്രത്യേക വിശ്രമസംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന ബസുകള്‍ക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
വൈറ്റില അപകടത്തിെൻറ പശ്ചാത്തലത്തില്‍ ആരംഭിച്ച ക്രമീകരണത്തിെൻറ ഉന്നതതല അവലോകനമാണ് വെള്ളിയാഴ്ച നടന്നത്. ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിയമവിരുദ്ധമാണെന്ന് ഹൈകോടതി ഡിവിഷന് െബഞ്ച് ഉത്തരവിട്ടിരുന്നു.
കെ.എസ്.ആര്.ടി.സിയുടെ സ്പെഷല്‍ റൂളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനമില്ല. ഇതിനെ തുടര്‍ന്നാണ് ഡ്രൈവര്‍മാരെ കണ്ടക്ടറായും നിയോഗിക്കുന്ന രീതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.