തൊഴിൽ നഷ്​ടപ്പെട്ട്​ വിദേശത്തുനിന്ന്​ വരുന്നവർക്ക്​ ഡ്രീംകേരള പദ്ധതി

തിരുവനന്തപുരം: വിദേശത്തുനിന്ന്​ തൊഴിൽ നഷ്​ടപ്പെട്ട്​ മടങ്ങിയെത്തുന്നവർക്കായി ‘ഡ്രീംകേരള’ പദ്ധതി നടപ്പിലാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ നഷ്​ടപ്പെട്ട്​ തിരികെയെത്തുന്നവർക്കായിരിക്കും പദ്ധതി. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തി​​​െൻറ സമഗ്രവികസനവും ലക്ഷ്യമിട്ടാണ്​ പദ്ധതി. തിരിച്ചുവരുന്ന പ്രഫഷനലുകളുടെ കഴിവിനെ സംസ്​ഥാനത്തി​​​െൻറ ഭാവിക്കായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. 

സർക്കാരി​​​െൻറ വിവിവ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തി​​​െൻറ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾക്ക്​ ആശയം സമർപ്പിക്കാനും അവസരമുണ്ടാകും. തെരഞ്ഞെടുക്ക​െപ്പടുന്ന ആശയങ്ങൾ എങ്ങനെ നടപ്പിലാക്കാമെന്ന്​ ഹാക്കത്തോൺ നടത്തും. ഒാരോ ആശയവും നടപ്പിലാക്കുന്നതിന്​ യുവ സിവിൽ സർവിസ്​ ഉ​േദ്യാഗസ്​ഥർ അടങ്ങുന്ന സമിതിക്ക്​ രൂപം നൽകും. ആശയങ്ങൾ സമർപ്പിക്കാൻ ഒരുമാസത്തെ സമയമാകും അനുവദിക്കുക. ​

നിർദേശങ്ങൾ വിലയിരുത്തി അതതു വകുപ്പുകൾക്ക്​ ശിപാർശ നൽകും. ഇതിനായി സ്​റ്റിയറിങ്ങ്​ കമ്മിറ്റി ഇതിനായി രൂപീകരിക്കും. മുഖ്യമന്ത്രി ചെയർമാനും നിയമ സഭ സ്​പീക്കർ, പ്രതിപക്ഷ​നേതാവ്​, മന്ത്രിമാർ, ചീഫ്​ സെക്രട്ടറി, വിവിധ വകുപ്പ്​ ​സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമാകും. 

പദ്ധതി നടത്തിപ്പിനായി ഡോ. കെ.എം. എബ്രഹാം ചെയർമാനായി വിദഗ്​ധ സമിതിയും രൂപീകരിക്കും. മുരളി തുമ്മാരുകുടി, ഡോ. സജി ഗോപിനാഥ്​, ശിബുലാൽ, സി. ബാലഗോപാൽ, സാജൻപിള്ള, ബൈജു രവീന്ദ്രൻ, അബ്​ദുൽ റസാക്ക്​ എന്നിവരാണ്​ സമിതി അംഗങ്ങൾ. ഡ്രീംകേരള കാമ്പയിൻ ഐഡി​യത്തോൺ ജൂലൈ 15 മുതൽ 30 വരെയും സെക്​ടറൽ ഹാക്കത്തോൺ ആഗസ്​റ്റ്​ ഒന്നുമുതൽ 10 വരെയും സമയക്രമം അനുവദിച്ച്​ നടപ്പാക്കും. പദ്ധതി നിർവഹണം നൂറുദിവസമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    
News Summary - Dream Kerala For Expats pinarayi -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.