മുഈനലി തങ്ങൾക്കെതിരെ കേട്ടാലറയ്ക്കു​ന്ന തെറി; ലീഗ്​ ഹൗസിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്: പാ​ർ​ട്ടി പ​ത്ര​മാ​യ ച​ന്ദ്രി​ക​ക്കെ​തി​​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഖ​ണ്ഡി​ക്കാ​ൻ മുസ്‌ലിം ലീഗ് സംസ്ഥാനകമ്മിറ്റി ഓഫിസായ ലീഗ് ഹൗസിൽ​ വി​ളി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച പാണക്കാട് ഹൈദരലി തങ്ങളുടെ മകൻ മുഈനലി തങ്ങൾക്ക്​ നേരെ ലീഗ്​ പ്രവർത്തകൻ അസഭ്യവർഷം ചൊരിഞ്ഞു. വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ മുന്നിൽവെച്ചായിരുന്നു ഇത്​. തുടർന്ന് ബഹളമയമായതോടെ മുഈനലി തങ്ങളെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു. ലീഗ് ഹൗസിന്‍റെ മുറ്റത്ത് മാധ്യമപ്രവർത്തകർ മുഈനലിയെ സമീപിച്ചെങ്കിലും ലീഗ്പ്രവർത്തകരുള്ളതിനാൽ‍ പ്രതികരിക്കാൻ തയാറായില്ല.

പാ​ർ​ട്ടി​യു​ടെ നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ​​യോ​ടൊ​പ്പ​മാ​ണ്​ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ മ​ക​ൻ കൂ​ടി​യാ​യ മു​ഈ​ന​ലി ത​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ​ത്. ച​ന്ദ്രി​ക ഫ​ണ്ടി​ന്​ വ്യ​ക്​​ത​മാ​യ രേ​ഖ​ക​ളു​ണ്ടെ​ന്ന്​ കേ​ര​ള ലോ​യേ​ഴ്​​സ്​ ഫോ​റം സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. മു​ഹ​മ്മ​ദ്​ ഷാ ​പ​റ​ഞ്ഞു. ഇ.​ഡി അ​ന്വേ​ഷ​ണം നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ല. ച​ന്ദ്രി​ക​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​സം​ബ​ന്ധി​ച്ച്​ പ​ഠി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഏ​ജ​ൻ​സി​യു​ടെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം 2016 ആ​ഗ​സ്​​റ്റ്​ മു​ത​ൽ ന​വം​ബ​ർ വ​രെ ന​ട​ത്തി​യ സ​ർ​ക്കു​ലേ​ഷ​ൻ കാ​മ്പ​യി​നി​ൽ സ്​​കീം വ​രി​ക്കാ​രാ​യ​വ​രി​ൽ​നി​ന്ന്​ പി​രി​ച്ചെ​ടു​ത്ത​ത്​​ 9.95 കോ​ടി​യാ​ണ്. പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി​ക്കേ​സി​ൽ ഇ​തി​ന്​ ബ​ന്ധ​മു​ണ്ടോ എ​ന്നാ​ണ്​ ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. ഫ​ണ്ട്​ വ​ന്ന രേ​ഖ​ക​ൾ പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

ക​ണ​ക്കു​ക​ൾ നി​ര​ത്തി മു​ഹ​മ്മ​ദ്​ ഷാ ​പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ച​പ്പോ​ഴാ​ണ്​ മു​ഈ​ന​ലി ത​ങ്ങ​ൾ ഇ​ട​പെ​ട്ട​ത്. പാ​ണ​ക്കാ​ട്​ കു​ടും​ബം ശി​ഹാ​ബ്​ ത​ങ്ങ​ളു​ടെ കാ​ലം മു​ത​ൽ​ത​ന്നെ പാ​ർ​ട്ടി സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന്​ മു​ഈ​ന​ലി വ്യ​ക്​​ത​മാ​ക്കി. ച​ന്ദ്രി​ക​യു​ടെ പ​ണ​മി​ട​പാ​ട്​ ന​ട​ത്തി​യ​ത്​ ഫി​നാ​ൻ​സ്​ ഡ​യ​റ​ക്​​ട​റാ​യ മു​ഹ​മ്മ​ദ്​ ഷ​മീ​റാ​ണ്. കു​ഞ്ഞാ​ലി​ക്കു​ട്ടി കൈ​കാ​ര്യം ചെ​യ്യേ​ണ്ട ഫ​ണ്ട്​ വി​ശ്വ​സ്​​ത​നാ​യ ഷ​മീ​റി​നെ ഏ​ൽ​പി​ച്ച കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ​യാ​ണ്​​ ഇ​തി​‍െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കേ​ണ്ട​തെ​ന്നും മു​ഈ​ന​ലി തു​റ​ന്ന​ടി​ച്ചു.

ഷ​മീ​റി​‍െൻറ കൈ​യി​ലാ​ണ്​ മു​ഴു​വ​ൻ രേ​ഖ​ക​ളും. ഇ​യാ​ളെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. കു​റ​ച്ചു​മു​മ്പ്​ ച​ന്ദ്രി​ക​ക്ക്​ കോ​ഴി​ക്കോ​ട്​ വാ​ങ്ങി​യ സ്​​ഥ​ലം ഒ​ന്നി​നും കൊ​ള്ളാ​ത്ത ച​തു​പ്പാ​ണ്. ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ള്ള ഇ​വി​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം അ​സാ​ധ്യ​മാ​ണ്. പി​ന്നെ എ​ന്തി​ന്​ കോ​ടി​ക​ൾ മു​ട​ക്കി ഈ ​സ്​​ഥ​ലം എ​ടു​ത്തെ​ന്നും ത​ങ്ങ​ൾ ചോ​ദി​ച്ചു.

വാ​ർ​ത്ത​സ​മ്മേ​ള​നം തു​ട​രു​ന്ന​തി​നി​ടെ​ ലീ​ഗി​‍െൻറ ന​ഗ​ര​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും സം​സ്​​ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ സ്​​ഥി​രം സാ​ന്നി​ധ്യ​വു​മാ​യ റാ​ഫി പു​തി​യ​ക​ട​വ്​ മു​ഈ​ന​ലി ത​ങ്ങ​ൾ​ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി പാ​ഞ്ഞ​ടു​ത്തു. 'കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ പ​റ​യാ​ൻ നീ ​ആ​രാ​ണെ​ടോ' എ​ന്ന്​ ചോ​ദി​ച്ച റാ​ഫി 'പു​റ​ത്തി​റ​ങ്ങി​യാ​ൽ കാ​ണി​ച്ചു​ത​രാ​മെ​ന്നും' ഭീ​ഷ​ണി​മു​ഴ​ക്കി. പി​ന്നീ​ട്​ തെ​റി​യ​ഭി​ഷേ​കം ന​ട​ത്തി​യ ഇ​യാ​ളെ ലീ​ഗ്​ ഓ​ഫി​സി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പ്ര​വ​ർ​ത്ത​ക​ർ പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. മു​മ്പ്​ ഐ​സ്​​ക്രീം കേ​സി​ൽ ഇ​ര​ക​ളു​ടെ മൊ​ഴി​മാ​റ്റി​യ സം​ഭ​വ​ത്തി​ലും ഇ​ന്ത്യ​വി​ഷ​ൻ ആ​ക്ര​മ​ണ​ക്കേ​സി​ലും ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്​ റാ​ഫി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ്റ് ഉ​മ്മ​ർ​പാ​ണ്ടി​ക​ശാ​ല​യും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ങ്കി​ലും മു​ഈ​ന​ലി ത​ങ്ങ​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ സം​ഗ​തി പ​ന്തി​യ​ല്ലെ​ന്ന് ക​ണ്ട് പ​ത്ര​സ​മ്മേ​ള​നം തീ​രും മു​മ്പെ സ്​​ഥ​ലം വി​ടു​ക​യാ​യി​രു​ന്നു.

ഉന്നയിച്ചത്​ ഗുരുതര ആരോപണങ്ങൾ

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ്​ മുഈനലി നടത്തിയത്​. ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞു. ചന്ദ്രിക

ഫിനാൻസ് മാനേജർ സമീറിനെ നിയമിച്ചത്​ കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുഈൻ അലി ആരോപിച്ചു.

പാണക്കാട് കുടുംബത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. തന്‍റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മുഈൻ അലി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ മുമ്പും മുഈനലി പരസ്യമായി രംഗത്തെത്തിയിരുന്നു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതിനെതിരെ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം പ്രതികരിച്ചിരുന്നു.

ചന്ദ്രിക ദിനപത്രത്തിലൂടെ 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പത്രത്തിന്‍റെ ചെയർമാനും എംഡിയുമായ പാണക്കാട് തങ്ങൾക്ക് ഇഡി കഴിഞ്ഞ ദിവസം വീണ്ടും നോട്ടിസ് കൈമാറിയിരുന്നു. ഈ പശ്​ചാത്തലത്തിലാണ്​ പുതിയ ആരോപണങ്ങളുമായി മുഈനലി രംഗത്തെത്തിയത്​. 


Full View

Tags:    
News Summary - Dramatic scenes in League House, league activist against Mueen ali shihab thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.