ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റണിൽ സ്വീകരണം ഒരുക്കും

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് അമേരിക്കയിലെ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക സ്വീകരണം ഒരുക്കും. ജനുവരി 15ന് ഉച്ചക്ക് 12ന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വികാരി ഫാ. ജോൺസൻ പുഞ്ചക്കോണവും ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങളും ചേർന്ന് കത്തിച്ച മെഴുകുതിരി നൽകി ദേവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ അമേരിക്കൻ മലയാളികളിൽ ശ്രദ്ധേയ നേട്ടം കരസ്ഥമാക്കിയവർക്കും സ്വീകരണം നൽകും.

ടെക്സസ് ഹൗസ്‌ ഓഫ് റെപ്രസന്റേറ്റീവ് റോൺ റെയ്നോൾഡ്, സ്റ്റാഫോർഡ്‌ പ്രോ-ടെം മേയർ കെൻ മാത്യു എന്നിവർ വിശിഷ്ടാതിഥികളാകും. ഹൂസ്റ്റൺ സിറ്റിയിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വൈദികരും ഇടവക അംഗങ്ങളും പങ്കെടുക്കും.

14ന് വൈകീട്ട് അഞ്ചിന് സന്ധ്യ നമസ്കാരത്തിന് ശേഷം നടക്കുന്ന ഫാമിലി നൈറ്റ് ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിക്കും. 

Tags:    
News Summary - Dr. Thomas Mar Ivanios will host a reception in Houston

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.