കൊച്ചി: പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം എഴുത്തുകാരി ഡോ. എം. ലീലാവതിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഈമാസം 15ന് ഉച്ചക്ക് മൂന്നിന് ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ ഡോ.എം. ലീലാവതിക്ക് പുരസ്കാരം സമ്മാനിക്കും.
ചടങ്ങിൽ പിറവം എം.എൽ.എ. അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. കോട്ടയം എം.പി തോമസ് ചാഴിക്കാടൻ മുഖ്യാതിഥിയായിരിക്കും. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമാ സന്തോഷ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.
കലാമണ്ഡലത്തിലെ മുൻ വി.സി ഡോ.കെ.ജി പൗലോസ്, കോഴിക്കോട് സർവകലാശാല സംസ്കൃത വിഭാഗം റിട്ട. പ്രഫ. ഡോ.സി.രാജേന്ദ്രൻ, പൈതൃകപഠനകേന്ദ്രം മുൻ ഭരണ സമിതി അംഗം ഡോ. ജോസഫ് അഗസ്റ്റിൻ എന്നിവർ അംഗങ്ങളായുള്ള പുരസ്കാരനിർണയ സമിതിയാണ് പുരസ്കാരതാവിനെ തെരഞ്ഞെടുത്തത്.
തൃപ്പൂണിത്തുറ ഹിൽപാലസിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രം, സംസ്കൃതഭാഷയും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരാസ്കരാമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.