തിരുവനന്തപുരം: തെൻറ വീട്ടിൽ ആരും സ്വർണം ഉപയോഗിക്കാറില്ലെന്ന് മന്ത്രി കെ.ടി.ജലീൽ. എെൻറ മകൾക്ക് മഹറായി നൽകിയത് വിശുദ്ധ ഖുർആനാണ്. ആകെ 6000 രൂപയുടെ ആഭരണങ്ങളാണ് അവൾക്ക് വാങ്ങി നൽകിയത്. എെൻറ ഭാര്യയും സ്വർണം ഉപയോഗിക്കാറില്ല. തെൻറ കൈകൾ 101% ശുദ്ധമാണെന്നും ജലീൽ പ്രതികരിച്ചു. കൈരളി ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജലീൽ അഭിപ്രായപ്രകടനം നടത്തിയത്.
മുസ്ലിംലീഗ് ഇന്നേവരെ സാമ്പത്തികത്തട്ടിപ്പ് നടത്തിയവരെ പുറത്താക്കിയിട്ടില്ല. മുസ്ലിംലീഗിൽ എല്ലാം അനുവദനീയമായ കാലമാണ്. മുസ്ലിം ലീഗിെൻറ നേതൃനിരയിലിരിക്കുന്ന എത്രയോ പേർ ഗൾഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. ലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പറയണം. താൻ െതറ്റുചെയ്തന്നെ് നെഞ്ചിൽ കൈവെച്ച് ഹൈദരലി തങ്ങൾ പറഞ്ഞാൽ രാജിവെക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
സ്വപ്ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്. ഒരു മുടിനാരിഴ പങ്ക് എങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.