കലാമണ്ഡലം ഗോപി കുടുംബത്തോടൊപ്പം
തൃശൂർ: കഥകളിയിലെ നിത്യഹരിത നായകൻ കലാമണ്ഡലം ഗോപിക്ക് ഇന്ന് പിറന്നാൾ. ശതാബ്ദി നിറവിലാണ് അരങ്ങിലെ നളൻ. 1937 മേയ് 21നാണ് തീയതിപ്രകാരം പിറന്നാളെങ്കിലും ഇടവത്തിലെ അത്തം നാളാണ് ജന്മനക്ഷത്രം. കോവിഡ് മഹാമാരിക്കാലത്ത് ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. വീട്ടിൽ ഭാര്യക്കും മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമാണ് ഗോപിയാശാന് പിറന്നാളാഘോഷം.
കഥകളിയിലെ പ്രധാന പച്ചവേഷങ്ങളുടെയെല്ലാം പേരിനൊപ്പം തെൻറ പേര് കൂട്ടിച്ചേര്‍ത്ത അതുല്യ കഥകളി നടന്. കഥകളിയരങ്ങില്‍ തേൻറതായ ശൈലി സൃഷ്ടിച്ചെടുത്ത മഹാനായ കലാകാരൻ വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാപ്രതിഭക്ക്. കഴിഞ്ഞവർഷവും കോവിഡ് കാലമായതിനാൽ വീട്ടിലൊതുങ്ങിയതായിരുന്നു പിറന്നാളാഘോഷം. കോവിഡ് കാലം പുറത്തെ പരിപാടികളിലേക്ക് ഗോപിയാശാൻ പോകുന്നില്ല. വീട്ടകങ്ങളെ അരങ്ങുകളാക്കുകയെന്ന പരിപാടിയിലൂടെ ഓൺലൈൻ പരിപാടികൾ ഏറെ അവതരിപ്പിച്ചിരുന്നു.
കഥകളിയോടൊപ്പം ഇപ്പോൾ കവി കൂടിയാണ് ഗോപി. തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയത്തെ തുടർന്ന് വിജയവും അതിന് നായകനായ മുഖ്യമന്ത്രി പിണറായി വിജയനെയും വിശേഷിപ്പിച്ച് കവിത എഴുതിയിരുന്നു. വി.എം. ഗോവിന്ദന് എന്നാണ് യഥാർഥ േപര്. ഒമ്പതാം വയസ്സില്‍ ഓട്ടന്തുള്ളല് പരിശീലനത്തിലൂടെയാണ് അദ്ദേഹം കലാരംഗത്തെത്തുന്നത്. കെ.പി. പരമേശ്വരന് നമ്പീശന് കീഴിലാണ് അദ്ദേഹം ഓട്ടന്തുള്ളല് പഠിച്ചത്. തുടര്‍ന്ന് തേക്കിന് കാട്ടില്‍ രാവുണ്ണി നായര്‍ക്ക് കീഴില്‍ കഥകളി അഭ്യസനം ആരംഭിച്ചു.
കലാമണ്ഡലത്തില്‍ വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം പത്മനാഭന് നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍ തുടങ്ങിയ പ്രഗല്ഭരായ ആശാന്മാര്ക്കുകീഴില്. പിന്നീട് കലാമണ്ഡലത്തില്‍ അധ്യാപകനായി നിയമിതനായി. പുരാണ കഥകളെക്കുറിച്ച് ആഴത്തിലുള്ള അറിവും മനോധര്‍മ പ്രകടനങ്ങളിലെ മികവും അദ്ദേഹത്തിെൻറ അവതരണങ്ങള്‍ക്കു മാറ്റുകൂട്ടുന്നു. കഥകളിയിലെ പച്ച വേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ അസാമാന്യതയാണ് ഗോപിയാശാെൻറ പ്രത്യേകത. നളചരിതത്തിലെ നളന്, കാലകേയ വധത്തിലെ അര്ജുനന്, കല്യാണ സൗഗന്ധികത്തിലെ ഭീമന് തുടങ്ങിയവ അദ്ദേഹത്തിെൻറ പ്രശസ്തമായ വേഷങ്ങളാണ്.
കേന്ദ്ര-കേരള സർക്കാറുകളുടെയും അക്കാദമികളുടെയും പുരസ്കാരങ്ങൾക്കൊപ്പം പത്മശ്രീ നൽകി രാജ്യവും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.