കോട്ടയം: പ്രമുഖ സസ്യശാസ്ത്രജ്ഞനും കേരള സർവകലാശാല ബോട്ടണി വിഭാഗം തലവനും സയൻസ് വിഭാഗം ഡീനുമായിരുന്ന ഡോ. സി.എ. നൈനാൻ (97) അന്തരിച്ചു. ഏറ്റവും കൂടുതൽ ക്രോമസോം ഉള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്ന് കണ്ടെത്തിയ നൈനാൻ, ഇരുനൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെൽ ടു സെൽഫ്, ഡി.എൻ.എ ടു ഡിവിനിറ്റി, കോസ്മിക് കോഡ് ഓഫ് ലൈഫ്, ജീവന്റെ രഹസ്യം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. ഡി.എൻ.എ വഴി ജീവാത്മാവിലേക്ക് എന്ന പുസ്തകം വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. ആത്മീയ പ്രഭാഷണങ്ങളും നടത്തിയിരുന്നു. ഡി ലിറ്റ് ഉൾപ്പെടെ നാല് ഡോക്ടറേറ്റ് ഡിഗ്രികളും നേടി. യാക്കോബായ സഭയുടെ ഷെവലിയർ, കമാൻഡർ പദവികൾ ലഭിച്ചിട്ടുണ്ട്.
കോട്ടയം വാകത്താനം ചിറത്തിലാട്ട് കുടുംബാംഗമാണ്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ തിരുവനന്തപുരം പട്ടം പ്ലാമൂടുള്ള വസതിയിൽ പൊതുദർശനത്തിനു വെക്കും. ചൊവ്വാഴ്ച രാവിലെ ഏഴിന് സെന്റ് പീറ്റേഴ്സ് യാക്കോബായ സിംഹാസന പള്ളിയിൽ കൊണ്ടുവരും. ഉച്ചക്ക് 12ന് കോട്ടയം ഇത്തിത്താനം ചിറത്തലാട്ട് സി.സി. ജോണിന്റെ വീട്ടിൽ പൊതുദർശനം. സംസ്കാരം വൈകീട്ട് മൂന്നിന് പുത്തൻചന്ത സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.