ഡോ. എ. അച്യുതന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറി

കോഴിക്കോട് : പ്രമുഖ പരിസ്ഥിതിപ്രവർത്തകനും ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. എ. അച്യുതന്റെ മൃതദേഹം ബന്ധുക്കൾ കോഴിക്കോടട് ഗവ. മെഡിക്കൽ കോളജിന് കൈമാറി. അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരമാണ് കെമാറിയത്.

തിങ്കളാഴ്ച രാവിലെയാണ് ഡോ. എ.അച്യുതൻ നിര്യാതനായത്. മൃതദേഹം ശെവകാതെ മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പംനത്തിന് നൽകണമെന്നായിരുന്നു അദ്ദേഹം 2018-ൽ കുറിപ്പെഴുതി വെച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത്കുമാർ, അനാട്ടമി വിഭാഗം പ്രഫ. ഡോ. എം.പി അപ്സര എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

മക്കളായ ഡോ. അരുൺ ,ഡോ. അനുപമ എ. മഞ്ജുള എന്നിവരെ കൂടാതെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, മുൻ എം.എൽ.എ എ.പ്രദീപ് കുമാർ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം വി.ടി. നാസർ, പരിഷത്ത് പ്രവർത്തകരായ അഖിലേഷ് കൂടത്തുംപാറ, പി.ടി.ശിവദാസൻ, കൃഷ്ണൻ കുട്ടി കീഴുമാട്, എൻ.ജി.ഒ. യൂനിയൻ ഭാരവാഹി എം.മുരളി, ആശുപത്രി ജീവനക്കാർ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Dr. A. Achuthan's body was handed over to the medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT