Posted On
date_range Updated On
date_range ഗാർഹിക പീഡനം: വാഗമണിൽ രണ്ടാം ഭാര്യയും ജീവനൊടുക്കി, ഭർത്താവ് അറസ്റ്റിൽ
വാഗമണ്‍: വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31)നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 12 നാണ് ശരത്തിന്റ വീട്ടില്‍ ഭാര്യ രമ്യ (ശരണ്യ-20)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത്തിന്റെ രണ്ടാംഭാര്യയാണ് ശരണ്യ. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശരത്തിനെ വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വര്‍ഷം മുന്‍പാണ് ശരത്തിന്റെയും ശരണ്യയുടെയും വിവാഹം നടന്നത്. ശരത്തിന്റെ രണ്ടാംവിവാഹമാണിത്. ഇയാളുടെ ആദ്യ ഭാര്യയും ജീവനൊടുക്കിയിരുന്നു. മരിച്ച രമ്യ വാഗമണ്‍ പാറക്കെട്ട് സ്വദേശിനിയാണ്. ശരത്തിനെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.