Posted On
date_range Updated On
date_range ബി.ജെ.പി ജില്ല പ്രസിഡന്‍റുമാരുടെ കത്തില്ലാത്ത അപേക്ഷകൾ തന്‍റെ ഓഫിസിൽ സ്വീകരിക്കുന്നില്ല -സുരേഷ് ഗോപി എം.പി
തൃശൂർ: ബി.ജെ.പി ജില്ല പ്രസിഡന്‍റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ ആവശ്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയുള്ളു എന്ന് സുരേഷ്ഗോപി എം.പി. ജില്ല പ്രസിഡന്‍റുമാരുടെ കത്തില്ലാതെ തന്‍റെ ഓഫിസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്നും എം.പി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കവേയാണ് എം.പിയുടെ വിവാദ പരാമർശം.
കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള അപേക്ഷകര്‍ തന്‍റെ ഓഫിസില്‍ ലഭിക്കാറുണ്ട്. എല്ലാ അപേക്ഷകളും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ജില്ല പ്രസിഡന്‍റിന്‍റെ കവറിങ് ലെറ്ററില്ലാതെ എത്തുന്നില്ല. അങ്ങനെ അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല - എന്നാണ് സുരേഷ് ഗോപി പ്രസംഗിച്ചത്. ഇതിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.