ആരോഗ്യ പ്രവർത്തകർക്ക്​ നേരെയുള്ള അക്രമങ്ങൾ; ഡോക്ടർമാർ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്കരിച്ചു

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക്​  നേരെ ഉണ്ടാകുന്ന അക്രമങ്ങളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള ഗവൺമ​െൻറ്​ മെഡിക്കൽ ഒാഫിസേഴ്​സ്​ അസോസിയേഷ​​െൻറ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ  സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പ് ഡോക്ടർമാർ ഒരുമണിക്കൂർ  ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ഇതോടനുബന്ധിച്ച് വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനങ്ങളും  യോഗങ്ങളും നടന്നു.

വ്യാഴാഴ്​ച കോഴിക്കോട് ബീച്ച്​ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി,  മലപ്പുറം എടയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കിടെ ഡോക്ടർമാർക്ക് നേരെയുണ്ടായ അക്രമങ്ങളിൽ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്​റ്റർ ചെയ്ത് പ്രതികളെ അറസ്​റ്റ്​ ചെയ്ത സഹചര്യത്തിൽ തുടർ പ്രക്ഷോഭങ്ങൾ സംഘടന തൽക്കാലം  പിൻവലിക്കുന്നതായി അസോസിയേഷൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ കെ.ജി.എം.ഒ.എ പ്രതിനിധികളുമായി കലക്ടറുടെ  ചേംബറിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രധാന പ്രതികളെ ആശുപത്രി സംരക്ഷണ നിയമം ചുമത്തി അറസ്​റ്റ്​ ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ കെ.ജി.എം.ഒ.എ വെള്ളിയാഴ്ച  മുതൽ തുടങ്ങിയ പണിമുടക്കും പിൻവലിച്ചു.

മലപ്പുറം ജില്ലയിൽ  ശനിയാഴ്​ച മുതൽ നടക്കുന്ന ഓരോ എം.ആർ ഔട്ട് റീച്ച് ക്യാമ്പിനും പൊലീസ് സംരക്ഷണവും പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസ് റാപിഡ് റെസ്പോൺസ് ടീമി​​െൻറ സാന്നിധ്യം ഉണ്ടാകുമെന്ന്​ ഉറപ്പ്​  ലഭിച്ചതായും സംഘടന അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികളെ നിയമത്തിനു​ മുന്നിൽ കൊണ്ടുവരുന്നതിന്​ ഡോക്ടർമാർക്ക് സമരമുഖത്തേക്ക് ഇറങ്ങേണ്ടിവരുന്ന സാഹചര്യം അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാനുള്ള ആർജവം ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു. വാക്സിനേഷനെതിരെ പ്രവർത്തിക്കുന്നവരുടെ മേൽ യു.എ.പി.എ അടക്കമുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - Doctors Strike Today One Hour-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.