തിരുവനനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനിൽക്കുന്ന സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാൻ അഡ്മിനിസ്ട്രേറ്റിവ് കാഡറിൽ ജോലിനോക്കുന്ന ഡോക്ടർമാരെ തിരികെ വിളിക്കാൻ തീരുമാനം. സര്‍വിസ് േക്വാട്ടയില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാർക്കാണ് മടങ്ങിയെത്താൻ ആരോഗ്യവകുപ്പ് ഉത്തരവ് നൽകിയിരിക്കുന്നത്. ഭരണപരമായ തസ്തികകളില്‍നിന്നും ചികിത്സാമേഖലയിലേക്ക് മാറണമെന്നാണ് ഉത്തരവിൽ ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതിെൻറ ഭാഗമായി ഫെബ്രുവരി 15 നകം നിലവില്‍ അഡ്മിനിസ്ട്രേറ്റിവ്, ജനറല്‍ കാഡര്‍ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ബിരുദാനന്തര ബിരുദമുള്ള ഡോക്ടര്‍മാര്‍ ഓപ്ഷന് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നിർദേശം നൽകിയിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലനിൽക്കുന്ന സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് ഇതുവഴി പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. നിലവില്‍ ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ വിഷയങ്ങളില്‍ പി.ജിയുള്ള പലരും ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കുന്നത് മതിയാക്കി ഭരണച്ചുമതലകള്‍ വഹിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും മെഡിക്കല്‍ കോളജുകളിലേക്ക് ആവശ്യത്തിലധികം രോഗികളെ റഫർ ചെയ്യുന്ന സ്ഥിതി തുടരുകയുമാണ്.
അതേസമയം, പുതിയനിർദേശം നടപ്പാക്കിയാല്‍ ഓപ്ഷന് നൽകി സ്പെഷാലിറ്റി കാഡറിലേക്കുവരുന്നവര് പലരും സര്‍വിസില്‍ ജൂനിയറാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന ജൂനിയര്‍ ആയ ഡോക്ടര്‍മാര്‍ ഭരണനിര്‍വഹണ തലത്തിലേക്കുവരുകയും ചെയ്യും.
നിലവില്‍ ഡെപ്യൂട്ടേഷനും ശമ്പളവും അടക്കമുള്ള സര്‍വിസ് ആനുകൂല്യത്തോടെ ബിരുദാനന്തരബിരുദം നേടിയ അഡീഷനല്‍ ഡയറക്ടര്‍മാര്‍, ഡി.എം.ഒമാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ അഡ്മിനിസ്ട്രേറ്റിവ് കാഡറില്‍ ഭരണനിര്‍വഹണം നടത്തുന്നുണ്ട്. ഇവരില്‍ പലരും സ്പെഷാലിറ്റി കാഡറിലേക്ക് മാറിയാല്‍ താഴെത്തട്ടിലുള്ള ജൂനിയര്‍ കണ്‍സള്‍ട്ടൻറായി ജോലിക്ക് ചേരേണ്ടിവരുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.