Posted On
date_range Updated On
date_range സ്കൂളുകളിൽ കുട്ടികളെ താലപ്പൊലിയുമായി നിർത്തരുത് -മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.എസ്.ടി.എ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ക്ലാസ് സമയത്ത് കുട്ടികളെ മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി നിര്‍ത്താറുണ്ട്. ഇനിമുതല്‍ അങ്ങനെയൊരു പരിപാടിയും സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ല എന്ന കാര്യം വ്യക്തമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.