ടയറിന്‍റെ പകുതിയിൽ കൂടുതൽ ഉയരത്തിൽ വെള്ളം കയറിയാൽ ബസ്​ ഓടിക്കരുത്​; മുന്നറിയിപ്പുമായി കെ.എസ്​.ആർ.ടി.സി

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴയും​ കാറ്റും കടൽക്ഷോഭവും കാലാവസ്ഥകേ​ന്ദ്രം മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിൽ ഡിപ്പോകൾക്ക്​ കെ.എസ്.ആർ.ടി.സിയുടെ ജാഗ്രതാനിർദേശം.

ടയറി​െൻറ പകുതിയിൽ കൂടുതൽ ഉയരത്തിൽ വെള്ളം കയറുന്ന സാഹചര്യങ്ങളിൽ കൂടി വാഹനം ഒാടിക്കരുത്​. റോഡിൽ വെള്ളമുള്ളപ്പോൾ ഡ്രൈവർക്ക്​ നിയന്ത്രണം നഷ്​ട​പ്പെടാനും വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തണം.

വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്താണ് ഗാരേ​െജങ്കിൽ ബസ്​ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. റാന്നി, മല്ലപ്പള്ളി, പന്തളം, എടത്വാ, കുളത്തൂപ്പുഴ തുടങ്ങി മുമ്പ്​ വെള്ളപ്പൊക്കം ഉണ്ടായിട്ടുള്ള യൂനിറ്റുകളിൽ രാത്രി മുഴുവൻ പ്രത്യേക ശ്രദ്ധ വേണം.

ഏത് അടിയന്തര സാഹചര്യത്തിലും ബസ് മാറ്റാൻ തയാറെടുപ്പ്​ നടത്തണം. എല്ലാ ഡിപ്പോയിലും ഏതു സമയത്ത് ആവശ്യപ്പെട്ടാലും അഞ്ച്​ ബസ്​ ഡ്രൈവർമാർ സഹിതം തയാറാക്കിനിർത്തണമെന്നും നിർദേശിച്ചു.

Tags:    
News Summary - Do not drive the bus if the water rises more than halfway up the tire; KSRTC issues warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.