അരൂരിൽ മത്സരിക്കേണ്ടെന്ന്​ ബി.ഡി.ജെ.എസ്

ചേ​ര്‍ത്ത​ല: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​രി​ൽ സ്ഥാ​നാർ​ഥി​യെ നി​ർ​ത്തേ​െ​ണ്ട​ന്ന് ബി.​ഡി.​ജെ.​എ​സ്. സം​ സ്ഥാ​ന കൗ​ണ്‍സി​ല്‍ യോ​ഗ​മാ​ണ്​ തീ​രു​മാ​ന​മെ​ടു​ത്ത​ത്. എ​ൻ.​ഡി.​എ​യി​ൽ അ​ര്‍ഹ​മാ​യ പ​രി​ഗ​ണ​ന കി​ട്ടാ​ത്ത​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച അ​മി​ത്ഷാ അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ടശേ​ഷം 30ന് ​അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

സം​സ്ഥാ​ന​ത്ത് എ​ന്‍.​ഡി.​എ സം​വി​ധാ​നം തെ​​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു​ള്ള​തു മാ​ത്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. എ​ന്‍.​ഡി.​എ​യി​ല്‍ ത​ന്നെ തു​ട​രും. ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​മ​യ​ത്ത്​ വേ​ണ്ട തീ​രു​മാ​ന​മെ​ടു​ക്കും. പി​ന്നി​ല്‍നി​ന്ന്​ കു​ത്തു​ന്ന ന​യം ​ ബി.​ഡി.​ജെ.​എ​സി​നി​ല്ല. അ​രൂ​രി​ല്‍ എ​ന്‍.​ഡി.​എ ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ലും പി​ന്തു​ണ​ക്കും - തു​ഷാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - do not compete from aroor says BDJS -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.