Posted On
date_range Updated On
date_range ഡി.എൻ.എ ഫലം പോസിറ്റിവ്: ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെ
മംഗളൂരു: ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഡി.എൻ.എ ഫലം പോസിറ്റിവ്. ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയത് അർജുന്റെ മൃതദേഹം തന്നെയെന്ന് അധികൃതർ അറിയിച്ചു.
നടപടികൾ പൂർത്തിയാക്കി മൃതദേഹം അർജുന്റെ ബന്ധുക്കൾക്ക് ഇന്നുതന്നെ കൈമാറും. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.
അര്‍ജുന്റെ മൃതദേഹവും ലോറിയും കഴിഞ്ഞദിവസം നടത്തിയ നിര്‍ണായക തിരച്ചിലിലാണ് കണ്ടെത്തിയത്. അര്‍ജുനെ കാണാതായിട്ട് 72ആം ദിവസമാണ് ലോറിയടക്കം കണ്ടെത്തിയത്.
മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഉറപ്പിക്കാനുള്ള ഡി.എൻ.എ പരിശോധനക്കായി മൃതദേഹത്തിൽനിന്നുള്ള സാമ്പിളും അർജുന്റെ സഹോദരന്റെ ഡി.എൻ.എ സാമ്പിളും ശേഖരിച്ച് മംഗളൂരുവിലെ ലാബിലേക്ക് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.