??????? ???

കക്കയം ഡാമി​ൻെറ രണ്ട്​ ഷട്ടറുകൾ ഉയർത്താൻ അനുമതി

കോഴിക്കോട്​: കക്കയം ഡാമിൻറെ രണ്ട് ഷട്ടറും ഒരടി വീതം തുറക്കാൻ അനുമതി നൽകി ജില്ലാകളക്ടർ ഉത്തരവായി. കുറ്റ്യാ ടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.

കക്കയം റിസർവോയറിൽ ഇപ്പോഴത്തെ ജലനിരപ്പ് 2485 അടിയാണ്. വൃഷ്ടിപ്രദേശത്ത്​ ഇപ്പോഴും മഴ തുടരുന്നതിനാൽ റിസർവോയറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്​. മഴ തുടർന്നാൽ റിസർവോയറിൽ ഏറ്റവും കൂടിയ ജലനിരപ്പായ 2487 അടി എത്താൻ സാധ്യതയുണ്ടെന്നാണ്​ കെ. എസ്. ഇ.ബി അറിയിച്ചത്​. പരമാവധി ജലനിരപ്പിലെത്താതിരിക്കാൻ ഷട്ടർ ഒരു അടി വീതം തുറക്കാൻ അനുമതി നൽകണമെന്ന കെ. എസ്. ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അപേക്ഷയെ തുടർന്നാണ് ജില്ലാകലക്​ടർ അനുമതി നൽകി ഉത്തരവിറക്കിയത്​.

Tags:    
News Summary - District collector ordered to open Kakkayam Dam's Two shutters - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.