തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡോക്ടർമാരാണ് ഇവർ. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്തവരാണ് ഇവർ. തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണ് ഇതെന്നും വീണ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.