Posted On
date_range Updated On
date_range അഭിപ്രായ വ്യത്യാസങ്ങൾ പൊതുലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കണം -കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: അഭിപ്രായ വ്യത്യാസങ്ങൾ ഒരു പൊതുലക്ഷ്യത്തിനു വേണ്ടി മാറ്റിവെക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർഥി നിർണയത്തെ കുറിച്ചോ ആഭ്യന്തര കാര്യങ്ങളെ കുറിച്ചോ പരസ്യപ്രതികരണം പാടില്ലെന്ന് ഹൈകമാൻഡ് നിർദേശിച്ചിട്ടുണ്ട്. അതിനാൽ അക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ല.
സി.പി.എമ്മിനോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്‍റെ പ്രസ്താവനക്ക് സി.പി.എം എന്ത് മറുപടിയാണ് നൽകുന്നത്. ആർ.എസ്.എസ്-സി.പി.എം ബന്ധം ഏറെക്കാലമായി കോൺഗ്രസ് ആരോപിക്കുന്നതാണ്. സി.പി.എം ഒളിച്ചുകളി അവസാനിപ്പിക്കണം.
ഇരിക്കൂറിൽ ഉൾപ്പെടെ സ്ഥാനാർഥി നിർണയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.