എയ്​ഡഡ്​ സ്​കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ നി​യ​മ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 2017 വ​രെ മൂ​ന്നു​ ശ​ത​മാ​ന​വും 2017 ഏ​പ്രി​ൽ 19 മു​ത​ൽ നാ​ലു ശ​ത​മാ​ന​വും മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തി​ൽ സം​വ​ര​ണ​മു​റ​പ്പാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 1996 ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ 2017 ഏ​പ്രി​ൽ 18 വ​രെ​യു​ള്ള ത​സ്​​തി​ക​ക​ളി​ലാ​ണ്​ മൂ​ന്നു​ ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത്.

2017 ഏ​പ്രി​ൽ 19 മു​ത​ലാ​ണ്​ നാ​ലു ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത്. ഇൗ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണ​ത്തി​ലെ ബാ​ക്​​ലോ​ഗ് (കു​റ​വ്)​ ക​ണ്ടെ​ത്താ​നും ഭാ​വി​യി​ലു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ ഇ​ത്​ നി​ക​ത്താ​നും സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​െൻറ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​തെ​യു​ള്ള നി​യ​മ​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ നി​യ​മ​നാം​ഗീ​കാ​ര ന​ട​പ​ടി​ക​ൾ ഹൈ​കോ​ട​തി സ്​​റ്റേ​ ചെ​യ്​​തി​രു​ന്നു.


Tags:    
News Summary - Disability reservation in aided school assignments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.