Posted On
date_range Updated On
date_range ലീഗ് സീറ്റിൽ സർപ്രൈസ് എൻട്രിയായി ദിനേശ് പെരുമണ്ണ
കോഴിക്കോട്: മുസ്ലിംലീഗ് സ്ഥാനാർഥി പട്ടിക പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചപ്പോൾ സർപ്രൈസ് എൻട്രിയായത് ദിനേശ് പെരുമണ്ണയുടെ പേരാണ്. കഴിഞ്ഞ രണ്ട് തവണയും പി.ടി.എ റഹീമിന് മുമ്പിൽ കൈവിട്ട മണ്ഡലം പിടിക്കാനായി കോൺഗ്രസുകാരനായ ദിനേശ് പെരുമണ്ണയെ യു.ഡി.എഫ് സ്വതന്ത്രനായാണ് ലീഗ് രംഗത്തിറക്കുന്നത്.
കഴിഞ്ഞ തവണ കുന്ദമംഗലം സീറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ടി.സിദ്ദീഖ് ആണ് മത്സരിച്ചിരുന്നത്. മുൻ ജില്ല പഞ്ചായത്ത് അംഗം കൂടിയായ ദിനേശിന് മണ്ഡലത്തിൽ ഏറെ സ്വാധീനമുണ്ട്. കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും നിയസഭാ സ്ഥാനാർഥിത്വം ഉറപ്പില്ലായിരുന്നെന്നും വിജയം പ്രതീക്ഷിക്കുന്നതായും ദിനേശ് പെരുമണ്ണ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.