നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബിൽ ഏഴുമണിക്കൂറോളം ദിലീപിനെ ചോദ്യം ചെയ്തു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ദിലീപ് മൊഴി നൽകി. ക്രൈാംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്‍റെ കൈവശമുണ്ടോ എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നടി കേസിലെ തുടരന്വേഷണത്തിന്‍റെ ഭാഗമായി ആദ്യമായാണ് ദിലീപ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്.
വിചാരണ ഘട്ടത്തിൽ പ്രധാന സാക്ഷികളടക്കം 20 പേർ കൂറ് മാറിയതിൽ ദിലീപിനുള്ള പങ്കെന്താണെന്നും അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. സാക്ഷി ജൻസൻ അടക്കമുള്ളവർ ദിലീപിന്‍റെ അഭിഭാഷകർ കൂറുമാറാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കേസിൽ പങ്കില്ലെന്ന് പറയുന്ന ദിലീപ് സാക്ഷികളെ സ്വീധീനിക്കുന്നതെന്തിന് എന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.
ഏപ്രിൽ 15ന് മുൻപായി കേസന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.