തിരുവനന്തപുരം: ഒാൺലൈനായി അപേക്ഷിക്കുകയും പിന്നീട് പ്രിെൻറടുത്ത് ഒാഫിസിൽ വര ിനിൽക്കുകയും ചെയ്യേണ്ട മോേട്ടാർ വാഹനവകുപ്പിെൻറ ‘ഡിജിറ്റൽ രീതികൾ’ ഉടച്ചുവാർക ്കുന്നു. ഇടനിലക്കാരുടെ ഇടപെടലുകളും കടലാസുകെട്ടുകളും ഒഴിവാക്കുന്നതിന് സംസ്ഥ ാനത്തെ മോേട്ടാർ വാഹന വകുപ്പ് ഒാഫിസുകൾ പൂർണാർഥത്തിൽ ഒാൺലൈൻ സംവിധാനത്തിലേക്ക ് മാറ്റാനാണ് ഗതാഗത കമീഷണറേറ്റിെൻറ നിർദേശം.
പ്രിെൻറടുത്ത രേഖകളുടെ കോപ്പികൾ സഹിതം ഒാഫിസിൽ സമർപ്പിക്കേണ്ട രീതി ഇനി വേണ്ട. ഒാൺലൈനായി അപേക്ഷ നൽകുകയും അനുബന്ധ രേഖകൾ സ്കാൻ ചെയ്ത് സൈറ്റിൽ ചേർക്കുകയും ചെയ്താൽ അപേക്ഷകെൻറ ജോലി കഴിയും. ഒാഫിസുകളിൽ കടലാസുകൂനകൾ കെട്ടിക്കിടക്കുന്നത് ഒഴിവാകുകയും ചെയ്യും. ഫലത്തിൽ േമാേട്ടാർ വാഹനവകുപ്പ് 2001ൽ പ്രഖ്യാപിച്ച കമ്പ്യൂട്ടർവത്കരണം അക്ഷരംപ്രതി യാഥാർഥ്യമാകാൻ 19 വർഷമാണ് എടുത്തത്.
വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ‘പരിവാഹനി’ലും ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ‘സാരഥി’യിലും ലഭ്യമായിത്തുടങ്ങിയിട്ട് നാളേറെയായി. ഇതോടൊപ്പം കടലാസ് അപേക്ഷകളും ഒാഫിസുകളിൽ കുന്നുകൂടുകയാണ്.
ഡിജിറ്റൽ ഫയലുകൾ ഒൗദ്യോഗിക രേഖകളായി പരിഗണിക്കാമെന്ന് ഗതാഗത കമീഷണർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഉടമക്ക് ആവശ്യമെങ്കിൽ പ്രിെൻറടുത്ത് സൂക്ഷിക്കാം. ഒാഫിസിൽ നൽകേണ്ടതില്ല. പല ആർ.ടി.ഒ ഒാഫിസുകളിലും കാലാവധി കഴിഞ്ഞ കടലാസ് ഫയലുകൾ കൂട്ടിവെക്കുന്നത് അപേക്ഷകരുടെയും ജീവനക്കാരുടെ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം ഏജൻറുമാരുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കൈമടക്കിനും വഴിയടയും.
ഒാഫിസുകളിൽ പ്രിൻറായി ലഭിക്കുന്ന അപേക്ഷകളിലാണ് ‘ഇടപെടലുകൾ’ നടക്കുക. എന്നാൽ, ഡിജിറ്റൽ ഫയലുകൾ മുൻഗണന അനുസരിച്ച് മാത്രമേ തീർപ്പാക്കാനാകൂ. ഇ-ഒാഫിസ് മാതൃകയിൽ ഡിജിറ്റലായി എത്തുന്ന ഫയലുകൾ ഏജൻറ് വഴിയുള്ളതാണോ നേരിട്ടുള്ളതാേണാ എന്ന് തിരിച്ചറിയാനും മാർഗമുണ്ടാകില്ല. വളഞ്ഞവഴിയിലെ വലിയ വരുമാനം നിലയ്ക്കുന്ന നിർദേശം എത്രത്തോളം കാര്യക്ഷമമായി നടപ്പാക്കുമെന്നത് കണ്ടറിയണം.
പ്രധാന നിർദേശങ്ങൾ
•ലേണേഴ്സ് ടെസ്റ്റിനെത്തുന്നവരിൽനിന്ന് കടലാസ് അപേക്ഷകൾ വാങ്ങരുത്. ഫലം ടെസ്റ്റ് ഷീറ്റിൽ എഴുതി അതത് ദിവസം ഒാൺലൈനിൽ ചേർക്കണം
•വാഹന രജിസ്േട്രഷനും േപപ്പർ അപേക്ഷകൾ സ്വീകരിക്കാതെ ഡിജിറ്റൽ വിവരങ്ങളെ ആശ്രയിക്കണം
•ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ സേവനങ്ങളും കടലാസ് അപേക്ഷകൾ വാങ്ങാതെ ചെയ്തു നൽകണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.