റമദാന്‍ വ്രതത്തിെൻറ പുണ്യദിനങ്ങളിലാണ് മുസ്‌ലിം ലോകം. ഈ മഹത്തായ മാസം അവസാനിക്കുന്നതോടെ വിശ്വാസി മനസ്സ് പൂര്‍ണ ശുദ്ധിനേടി ഒരു പുതിയ മനുഷ്യസമൂഹം പുനഃസൃഷ്‌ടിക്കപ്പെടേണ്ടതുണ്ട്. പ്രവാചകൻ പ്രബോധനമാരംഭിച്ച് ഏറെക്കഴിഞ്ഞാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. വിശ്വാസികള്‍ നോമ്പനുഷ്‌ഠിക്കാന്‍ ആവശ്യമായ മാനസിക പക്വതയാര്‍ജിക്കുന്നതിന് ഈ കാലതാമസം ആവശ്യമായിരുന്നു. വിശപ്പും ദാഹവും അധമവികാരങ്ങളും സ്വയം നിയന്ത്രിക്കാന്‍ മാത്രം വിശ്വാസം കരുത്ത് നേടേണ്ടിയിരുന്നു.
റമദാന്‍ കാലത്തെ ഭക്തിനിര്‍ഭരമായ അന്തരീക്ഷം ഇന്നു പണ്ടെത്തക്കാള്‍ സജീവമാണ്. പുതുതലമുറ റമദാന്‍ നാളുകളില്‍ പ്രത്യേകമായ ആവേശംകാണിച്ചുവരുന്നു. പള്ളികള്‍ വിശ്വാസികളുടെ സാന്നിധ്യംകൊണ്ട് കൂടുതല്‍ ചലനാത്മകമാണ്. മതപ്രഭാഷണങ്ങള്‍, ദാനധര്‍മങ്ങള്‍, നോമ്പുതുറ വിരുന്നുകള്‍, രാത്രിനമസ്‌കാരം, സ്‌നേഹസൗഹൃദബന്ധം തുടങ്ങിയ എല്ലാ സല്‍കൃത്യങ്ങളും റമദാനില്‍ സജീവം.
റമദാന്‍ നാളുകളിലെ മുസ്‌ലിം സമൂഹത്തിെൻറ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമും മുസ്‌ലിംകളും ഗുരുതരമായ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുകയാണിന്ന്. ഇസ്‌ലാം ആധുനികലോകത്ത് ഏറ്റവും വലിയ ഒരാകര്‍ഷണശക്തിയായി പരിലസിക്കുകയും ഇസ്‌ലാം ആശ്ലേഷിക്കാന്‍ ലോകമെമ്പാടുമുള്ള ബുദ്ധിജീവികളില്‍ പലരും തിടുക്കംകാട്ടുകയും ചെയ്‌തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്താൻ വ്യാപകമായ ശ്രമങ്ങള്‍ നടന്നുവരുന്നു. പ്രതിസന്ധികളെ അതിജയിക്കാന്‍ തഖ്‌വയുള്ളവര്‍ക്ക് അല്ലാഹു പോംവഴി കാണിച്ചുകൊടുക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
പ്രശ്‌നങ്ങളുടെ നേരെയുള്ള മുസ്‌ലിംകളുടെ സമീപനരീതി വിജയിക്കുന്നില്ലെങ്കില്‍ അത് തെളിയിക്കുന്നത് അവരുടെ മനസ്സിലെ തഖ്‌വയുടെ ബലഹീനതയാണ്. ആരാധനകള്‍ പലതും ആത്മാവ് നഷ്‌ടപ്പെട്ട ബാഹ്യചടങ്ങുകള്‍ മാത്രമായി മാറിയ ഒരു കാലഘട്ടമാണിത്. പ്രകടനപരത മതരംഗത്തും സാര്‍വത്രികമായിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തഖ്‌വയെന്ന മഹത്തായ സിദ്ധിയും മനഃശുദ്ധിയും സാധിച്ചുകൊടുക്കുന്ന നോമ്പിെൻറ സവിശേഷത വിശ്വാസികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
ദേഹേച്ഛകളും ദുര്‍വികാരങ്ങളും സമൂഹത്തെ ശക്തമായി സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. ധനം വാരിക്കൂട്ടാനുള്ള ആര്‍ത്തി പല വഴിവിട്ട മാര്‍ഗങ്ങളും സ്വീകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ലൈംഗിക സുഖാസ്വാദനത്തിന് എന്തു വഴിയും സ്വീകരിക്കാമെന്നാണ് ഇന്നത്തെ അവസ്ഥ. സ്ത്രീപീഡനത്തിെൻറ കഥകളും സാമ്പത്തിക ചൂഷണങ്ങളും ഇതാണ് തെളിയിക്കുന്നത്.
പരസ്‌പര ബന്ധത്തില്‍ സ്‌നേഹവും സാഹോദര്യവും ദുര്‍ബലമാവുകയും വിരോധവും അകല്‍ച്ചയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. പലരുടെയും വാക്കുകള്‍ വിദ്വേഷത്തിെൻറ അഗ്നി ജ്വലിക്കുന്നവയാണ്. ആരാധന ചടങ്ങുകളുടെ വിഷയത്തില്‍ മതശാസനകള്‍ പാലിക്കാന്‍ കഴിയുമെങ്കിലും സ്വഭാവം, പെരുമാറ്റം, സാമ്പത്തിക ഇടപാടുകള്‍, സാമൂഹിക ബന്ധങ്ങള്‍, മനുഷ്യരോടുള്ള കടമകള്‍ തുടങ്ങിയ രംഗങ്ങളില്‍ സ്രഷ്ടാവിെൻറ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. വിശ്വാസം ദൃഢമാവുകയും ദൈവിക നിയന്ത്രണങ്ങള്‍ ജീവിതത്തില്‍ പാലിക്കാനുള്ള ബോധം ശക്തമാവുകയും ചെയ്യുന്നതുകൊണ്ടല്ലാതെ ഈ അവസ്ഥക്ക് മാറ്റമുണ്ടാവുകയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.