സേനയിലെ ആധുനീകരണം: ഡി.ജി.പിക്ക് അനുവദിക്കാവുന്ന തുക 5 കോടിയായി ഉയർത്തി

തിരുവനന്തപുരം: പൊലീസിന്‍റെ ആധുനീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് അനുവദിക്കാവുന്ന ഫണ്ട് ഉയർത്തി ആഭ്യന്തര വകുപ്പ്. സി.ഐ.ജി റിപ്പോർട്ട് പുറത്തുവരുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടു കോടിയിൽനിന്ന് ഒറ്റ യടിക്ക് അഞ്ചു കോടിയായി ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

തുക ഉയർത്തി നൽകണമെന്നാവശ്യപ്പെട്ട് ലോക്നാഥ് ​െബഹ്റ 2018 മുതൽ 2019 വരെ ആറ് കത്തുകളാണ് ആഭ്യന്തര വകുപ്പിന് നൽകിയത്. കഴിഞ്ഞ ആഗസ്​റ്റിനായിരുന്നു അവസാന കത്ത്. കത്തി​​​െൻറ അടിസ്ഥാനത്തിലാണ് തുക ഉയർത്തുന്നതെന്ന് ആഭ്യന്തരവകുപ്പ് ജോയൻറ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.

സേനയിൽ മുൻകാലങ്ങളിൽ ആധുനീകരണവുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവരുന്ന ഘട്ടത്തിൽ പുതിയ ഉത്തരവ് പ്രതിപക്ഷം വരും ദിവസങ്ങളിൽ സർക്കാറിനെതിരെ ആയുധമാക്കിയേക്കും.

Tags:    
News Summary - DGP Fund in Kerala Police-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.