ശബരിമല: നാമജപം പ്രതിഷേധം നടത്തിയ ദേവസ്വം ജീവനക്കാരനെ സസ്​പെൻഡ്​ ചെയ്​തു

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് നാമജപം നടത്തിയവരോടൊപ്പം ചേർന്ന് പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്​പെൻഡ്​ ചെയ്തു. തൃക്കാരിയൂര്‍ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്പെൻഡ്​ ചെയ്തതത്​.

പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിയ്ക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിയ്ക്കു ജോയിന്‍ ചെയ്യാതെ ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ നാമജപക്കാർക്കൊപ്പം ചേർന്ന് പ്രശ്നമുണ്ടാക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു.

14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്​പെൻഡ്​ ചെയ്​തത്​. ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

Tags:    
News Summary - Dewasom board staff suspended-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.