ദേവീകുളം എം.എൽ.എക്ക് മർദനം: എസ്.ഐയെ സ്ഥലം മാറ്റി

ഇടുക്കി: മൂന്നാറിൽ പണിമുടക്കിനിടെയുണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ രാജയെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ എസ്.ഐ എം.പി.സാഗറിനെ സ്ഥലം മാറ്റി. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോയിലേക്ക് ആണ് മാറ്റിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമിയുടെതാണ് ഉത്തരവ്.

ദേശീയ പണിമുടക്കിനിടെ ദേവികുളം എംഎൽഎ എ.രാജക്ക് മർദനമേറ്റതായി പരാതി ഉയർന്നിരുന്നു. രാജ എംഎൽഎയെ എസ്.ഐ എം.പി.സാഗര്‍ മർദിച്ചു എന്നാണ് പരാതി ഉയർന്നത്.

മൂന്നാർ ടൗണിൽ ചൊവ്വാഴ്ച 12മണിയോടെയായിരുന്നു സംഭവം. പണിമുടക്കുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തവെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു. തുടർന്ന് പൊലീസും സമരാനുകൂലികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ എം.എൽ.എ താഴെ വീണു. തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

Tags:    
News Summary - Devikulam MLA assaulted: SI transfered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.