Posted On
date_range Updated On
date_range കൊല്ലം ചാത്തിനാംകുളത്ത് പാളത്തില്‍ വിള്ളല്‍: വന്‍ ദുരന്തം ഒഴിവായി
കിളികൊല്ലൂര്‍ (കൊല്ലം): കൊല്ലം-എറണാകുളം റെയില്‍വെ പാതയില്‍ വിള്ളല്‍ കണ്ടെത്തി. കൊല്ലത്തിനും പെരിനാടിനും ഇടയില്‍ ചാത്തിനാംകുളം റെയില്‍വേ ഗേറ്റിന് സമീപമാണ് രാവിലെ വിള്ളല്‍ കണ്ടത്തെിയത്. കൊല്ലത്ത് നിന്നും ഹൈദരാബാദ് ശബരി എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് വിള്ളല്‍ കണ്ടത്തെിയത്. പാളത്തിലൂടെ നടന്നുപോയവരാണ് വിള്ളല്‍ കണ്ടെത്തിയത്. തൊട്ടടുത്ത റെയില്‍വേ ഗേറ്റില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി താല്‍കാലിക വെല്‍ഡിങ് ജോലികള്‍ നടത്തി ട്രയിനുകള്‍ വേഗത കുറച്ച് കടത്തിവിടുകയായിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് പാളം പൊട്ടാന്‍ കാരണമായതെന്നാണ് റെയില്‍വെയുടെ വിശദീകരണം. മൂന്ന് വര്‍ഷത്തിനിടെ നാലാംതവണയാണ് ഈ ഭാഗത്ത് വിള്ളല്‍ കണ്ടെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.