Posted On
date_range Updated On
date_range തപാൽ വോട്ട് നിഷേധം: ഹരജിയിൽ വിശദീകരണം തേടി ഹൈകോടതി
കൊച്ചി: തപാൽ വോട്ട് നിഷേധിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കുറ്റ്യാടി നിയമസഭ മണ്ഡലത്തിലെ വോട്ടർമാർ ഹരജിയുമായി ഹൈകോടതിയിൽ. കൃത്യസമയത്ത് ഫോം 12 സമർപ്പിച്ചിട്ടും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റ് അനുവദിക്കാത്തതിനാൽ വോട്ട് ചെയ്യാനായില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന വി.പി. മുഹമ്മദ് സിനാൻ അടക്കമുള്ളവരാണ് ഹരജി നൽകിയത്.
ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന്റെ വിശദീകരണം തേടിയ ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ, വോട്ടെണ്ണലിന് മുമ്പ് ഏപ്രിൽ 21നകം വിശദീകരണം സമർപ്പിക്കാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.