നോട്ട് നിരോധനം: സ്റ്റീല്‍ കമ്പനികള്‍ക്ക് വന്‍ ആഘാതം

പാലക്കാട്: നോട്ട് നിരോധനം സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സ്റ്റീല്‍ കമ്പനികള്‍ക്ക് വന്‍ ആഘാതമായി. കഞ്ചിക്കോട് വ്യവസായമേഖലയിലെ വിവിധ കമ്പനികള്‍ ഉല്‍പാദനം ഗണ്യമായി വെട്ടിക്കുറച്ചു. ചൈനയില്‍നിന്നുള്ള സ്പെഷല്‍ ഗ്രേഡ് സ്റ്റീല്‍ ഇറക്കുമതിമൂലമുള്ള തളര്‍ച്ചയില്‍നിന്ന് കരകയറുമ്പോഴാണ് അപ്രതീക്ഷിത നോട്ട് പിന്‍വലിക്കല്‍ കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയത്. സംസ്ഥാനത്ത് 61 സ്റ്റീല്‍ കമ്പനികളുണ്ടായിരുന്നതില്‍  41ഉം കഞ്ചിക്കോട് വ്യവസായ മേഖലയിലായിരുന്നു. പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനാവാതെ പലതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പൂട്ടി. ചിലത് ലീസിന് നല്‍കി. കഞ്ചിക്കോട്ട് നിലവില്‍ 20 കമ്പനികള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
നോട്ടുക്ഷാമം കമ്പനികളുടെ അസംസ്കൃത വസ്തു ലഭ്യതയും കമ്പികളുടെ വിപണനവും പ്രതിസന്ധിയിലാക്കി. ആക്രിക്കടകളില്‍നിന്നും മറ്റും ശേഖരിക്കുന്ന സ്ക്രാപ്പ് ലഭ്യത 20 ശതമാനമായി കുറഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തേണ്ട മറ്റ് അസംസ്കൃത വസ്തുക്കളുടെ ലഭ്യതയെയും നോട്ടുക്ഷാമം ബാധിച്ചു. ലോറിവാടക ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ തീര്‍ക്കാനാവാത്തതിനാല്‍ ഏജന്‍റുമാര്‍ അസംസ്കൃത വസ്തു എത്തിക്കുന്നില്ല. ഇവയുടെ കുറവുമൂലം ഉല്‍പാദനം 50 ശതമാനവും അതിന് മുകളിലും വെട്ടിക്കുറച്ച കമ്പനികളുണ്ട്. അതേസമയം, നഗരങ്ങള്‍ കേന്ദ്രീകരിച്ച് അതിവേഗം നടന്നിരുന്ന മാള്‍, വില്ല പ്രോജക്ടുകളടക്കം വന്‍കിട നിര്‍മാണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
Tags:    
News Summary - demonisation steel company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.