കൂലിയായി ഭക്ഷണമെങ്കിലും...

കണ്ണൂര്‍: കൂലിയായി പഴയ നോട്ട് തരാം; അല്ളെങ്കില്‍ വേലയില്ല. നാട്ടിലേക്ക് പോകാം! കൈയില്‍ കിട്ടിയ അസാധു കറന്‍സി ബാങ്കില്‍ മാറാന്‍ തിരിച്ചറിയല്‍ കാര്‍ഡും പെട്രോളടിക്കാന്‍ സ്വന്തം വണ്ടിയുമില്ലാത്ത ഇതരസംസ്ഥാന തൊഴിലാളിക്ക് ഈ പ്രതിസന്ധിക്ക് മുന്നില്‍ ഒരുത്തരമേ കണ്ടത്തൊനാവൂ. ജന്മനാട്ടിലേക്കുള്ള മടക്കം. നിര്‍മാണമേഖലയില്‍ ജോലി ചെയ്തവരില്‍ അറുപത് ശതമാനം ഇതരസംസ്ഥാന തൊഴിലാളിയും അങ്ങനെ തീവണ്ടി കയറിക്കഴിഞ്ഞു.
ജോലി ചെയ്തതിന്‍െറ കൂലി കിട്ടാതായപ്പോള്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ അലച്ചില്‍ ചില വീട്ടുമുറ്റങ്ങളിലേക്ക് നീളുന്നു. മരം വ്യവസായത്തിന്‍െറ കേരളത്തിലെ ഏറ്റവും വലിയ ഈറ്റില്ലങ്ങളിലൊന്നായ വളപട്ടണത്തെ പ്രതിസന്ധിയുടെ പ്രതീകമായി ഒരു വീട്ടുമുറ്റത്തത്തെിയ ഇതരസംസ്ഥാന തൊഴിലാളി വീട്ടുടമയോട് ചോദിച്ചത് ഇങ്ങനെയാണ്: വീടും പരിസരവും വൃത്തിയാക്കിത്തരാം, കാട് വെട്ടിത്തരാം. പകരം രണ്ടുനേരം ചോറ് തരുമോ?’
കേരളത്തില്‍ വിവിധ മേഖലകളില്‍ ജോലിയെടുത്ത ഇതരസംസ്ഥാന തൊഴിലാളികളില്‍ അറുപത് ശതമാനത്തോളം പുതിയ സാമ്പത്തിക പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങി. ചെയ്ത ജോലിക്ക് കൂലി കിട്ടാനും ഇനിയൊരു ജോലി സാധ്യത തുറന്നുകിട്ടാനുമുള്ള പ്രതീക്ഷയോടെ ഇവിടെ  അവശേഷിക്കുന്ന മറ്റുള്ളവരുടെ വാസസ്ഥലങ്ങളിലും സമ്പര്‍ക്ക കേന്ദ്രങ്ങളിലും പട്ടിണിവിളയുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചെങ്കല്‍ ക്വാറികളുള്ള ജില്ലയായ കണ്ണൂരില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ 70 ശതമാനവും ഇതര സംസ്ഥാന തൊഴിലാളികളാണ്. നിര്‍മാണമേഖല പൂര്‍ണമായും സ്തംഭിച്ചതിനാല്‍ ചെങ്കല്‍ക്വാറികളില്‍ ഉല്‍പാദനത്തിന്‍െറ 70 ശതമാനവും മുടങ്ങി.  ക്വാറി മുടങ്ങിയതോടെ അവരെയെല്ലാം പറഞ്ഞുവിട്ടു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകക്ക് നല്‍കിയിരുന്ന ക്വോര്‍ട്ടേഴ്സുകളും പീടികമുറികളും വീടുകളും മിക്കതും കാലിയായി.

 

Tags:    
News Summary - demonisation interstate labours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.