വലഞ്ഞുപോയ തീരം

കൊല്ലം: ‘...കള്ളപ്പണക്കാരെ പിടിക്കാന്‍ ഞങ്ങളെ ഇങ്ങനെ വലക്കണോ... കച്ചോടം നടന്നിട്ട് ഒന്നൊന്നര ആഴ്ചയായി ഹാര്‍ബറില്‍നിന്ന് മീനെടുക്കാന്‍ പണമില്ല... വാങ്ങാനും ആളുകള്‍ക്ക് മടി... രണ്ടായിരത്തിന്‍െറ നോട്ടുകൊണ്ട് എന്തുചെയ്യാനാ... ചില്ലറക്ക് നോട്ട് കീറിയെടുക്കാന്‍ പറ്റില്ലല്ളോ...കുടുംബം പട്ടിണിയാ’ -നീണ്ടകര തുറമുഖത്തെ ലേലഹാളിന് മുന്നില്‍നിന്ന് ഇത് പറയുമ്പോള്‍ അല്‍ഫോണ്‍സ ശരിക്കും കോപത്തില്‍തന്നെയായിരുന്നു. നോട്ട് പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഇത്രയേ പറയാനുള്ളൂ. ഇവിടെ എല്ലാവര്‍ക്കും പറയാനുള്ളത് ഇതൊക്കെ തന്നെയാവുമെന്നും’ അവര്‍  കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ മത്സ്യമേഖലയില്‍ വരുത്തിയ സ്തംഭനാവസ്ഥയെക്കുറിച്ച് മത്സ്യത്തൊഴിലാളി സ്ത്രീയുടെ നിഷ്കളങ്കമായ പ്രതികരണമാണിത്. സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ നീണ്ടകരയില്‍ ഇപ്പോള്‍ പഴയ ആരവങ്ങളില്ല. നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍നിന്നടക്കം കൊല്ലം തീരത്തുനിന്ന് ചെറുതും വലുതുമായ മുവായിരത്തിലേറെ യാനങ്ങള്‍ കടലില്‍പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പോവുന്നത് പകുതിയോളം മാത്രം. നല്ളൊരു ശതമാനം ബോട്ടുകളും തീരത്ത് ബന്ധിച്ചിരിക്കുന്നു. കടലില്‍ പോയാന്‍ മത്സ്യലഭ്യതക്ക് കുറവൊന്നുമില്ല. പക്ഷേ, കൊണ്ടുവരുന്ന മീന്‍ വില്‍ക്കാന്‍ ലേലപ്പുരയിലത്തെിച്ചാല്‍ വാങ്ങാനാളില്ല. ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന മത്സ്യലേല ഹാളുകളില്‍ നോട്ടില്ലാതെ കടുത്ത ബുദ്ധിമുട്ടില്‍. നീണ്ടകരയിലെ സ്ഥിതിതന്നെയാണ് സംസ്ഥാനത്തെ 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലുമുള്ളത്. സംസ്ഥാനത്തെ 749 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യത്തിലാണ്. കേരള തീരത്താകെയുള്ള 34641 മത്സ്യബന്ധന യാനങ്ങളില്‍ 40 ശതമാനത്തിലേറെ കടലില്‍ പോകാത്ത അവസ്ഥയാണുള്ളതെന്ന് ഫിഷറീസ്, മത്സ്യഫെഡ് അധികൃതരും സമ്മതിക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴില്‍മേഖലയുടെയും സാമ്പത്തിക ഇടപാടുകളേറെയും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. നോട്ട് ക്ഷാമത്തിന് പുറമേ സഹകരണ സംഘങ്ങളും പ്രതിസന്ധിയിലായതാണ് ദുരിതം ഇരട്ടിയാക്കുന്നത്. ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ്-പുതുതലമുറ ബാങ്കുകള്‍ക്ക് മത്സ്യമേഖലയോട് പണ്ടേ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ മത്സ്യമേഖലയുടെ സാമ്പത്തിക അടിത്തറ സഹകരണ പ്രസ്ഥാനങ്ങളാണ്. മത്സ്യവില്‍പന പ്രതിസന്ധിയിലായതിനൊപ്പം അധ്വാനിച്ചുണ്ടാക്കിയ പണം സഹകരണ സംഘങ്ങളിലെയടക്കം അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാന്‍ കഴിയാത്തതും വലിയ ദുരിതമാണെന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു.
ബോട്ടുകള്‍ കടലില്‍ പോകുന്നത് കുറഞ്ഞതോടെ ലേലം, കയറ്റിറക്ക്, സംസ്കരണ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ താളംതെറ്റി.

 

 

Tags:    
News Summary - demonisation fishery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.