നോട്ട് നിരോധനത്തില്‍ വലഞ്ഞ് വയനാട്

കല്‍പറ്റ: ‘സാറേ, ഇപ്പോള്‍ ആരും പണിക്ക് വിളിക്കുന്നില്ല. കൂലി തരാനൊന്നും അവരുടെ കൈയില്‍ പൈസയില്ളെന്നാ പറയുന്നേ. ഇതുകൊണ്ടിപ്പോ ഞങ്ങളാണ് ആകെ കുഴപ്പത്തിലായത്.’ വയനാട് ജില്ലയിലെ മുട്ടില്‍ അംബേദ്കര്‍ കോളനിയിലെ നൂഞ്ചന്‍െറ വാക്കുകളില്‍ വയനാട്ടിലെ ആദിവാസിവര്‍ഗം അനുഭവിക്കുന്ന മുഴുവന്‍ യാതനയുമുണ്ട്. കള്ളപ്പണക്കാരെ കുടുക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചപ്പോള്‍ ജില്ലയില്‍ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഇവിടത്തെ സാധാരണക്കാരാണ്. ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കര്‍ഷകരുമടക്കമുള്ളവര്‍ തിങ്ങിപ്പാക്കുന്ന ജില്ലയില്‍ നോട്ട് നിരോധനം ജനജീവിതം അത്രമേല്‍ ദുസ്സഹമാക്കി മാറ്റിയിട്ടുണ്ട്.
നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധി ജില്ലയുടെ സര്‍വമേഖലകളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കച്ചവടം നാലിലൊന്നായി കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. ചില്ലറ ക്ഷാമം കാര്യമായതോതില്‍ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. പ്രവര്‍ത്തനനിരതമായ ഒറ്റപ്പെട്ട എ.ടി.എമ്മുകളില്‍ 2000 രൂപയുടെ നോട്ടുകള്‍ മാത്രമാണുള്ളത്. ജില്ല ആസ്ഥാനമായ കല്‍പറ്റയില്‍ സ്റ്റേറ്റ് ബാങ്കിന്‍െറ രണ്ടോ മൂന്നോ എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ നീണ്ട ക്യൂ രൂപപ്പെടുന്നതിനാല്‍ പണം പെട്ടെന്ന് തീരുന്നു. ഇതിനിടയില്‍, ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡുമില്ലാത്ത സാധാരണക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍പോലും പെടാപ്പാട് പെടുകയാണ്.
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ വയനാട്ടില്‍ ഇന്നും ഒരുപാടുണ്ട്. ഗോത്രവിഭാഗക്കാരില്‍ വലിയൊരു ഭാഗം ഇന്നും അക്കൗണ്ട് തുറന്നിട്ടില്ല. ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊന്നുമില്ലാത്തവരും നിരവധി. ഭൂരിഭാഗം ആദിവാസികളും കൂലിപ്പണിയെടുത്ത് ജീവിക്കുന്നവരാണ്. നോട്ട് നിരോധിക്കപ്പെട്ടതോടെ ഇവര്‍ ജോലിയും കൂലിയുമില്ലാതെ അലയുകയാണ്. തോട്ടം തൊഴിലാളികളാണ് ഏറെ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം.
നോട്ട് നിരോധനം ടൂറിസം മേഖലയില്‍ കടുത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണെന്ന് കല്‍പറ്റയിലെ റിസോര്‍ട്ട് മാനേജര്‍ ഷാജി പറയുന്നു. സീസണിന്‍െറ മൂര്‍ധന്യത്തിലും റിസോര്‍ട്ടുകളും ലോഡ്ജുകളുമൊക്കെ ഒഴിഞ്ഞുകിടക്കുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലത്തെുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.
Tags:    
News Summary - demonisation effects in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.