മരണത്തിലേക്ക് പിന്‍വാങ്ങിയവര്‍

നോട്ടു നിരോധനശേഷം രാജ്യത്ത് എണ്‍പതോളം പേര്‍ക്കാണ് ബാങ്ക് ക്യൂവില്‍ ജീവന്‍ നഷ്ടമായത്. നോട്ടു പ്രതിസന്ധി ഒരു ജാനാധിപത്യ രാജ്യത്തിലെ പൗരന്‍മാരുടെ ജീവനെടുക്കുന്നതുവരെയത്തെി കാര്യങ്ങള്‍. ബാങ്കിനും എ.ടി.എമ്മിനും മുന്നിലെ അറ്റമില്ലാത്ത ക്യൂവില്‍ ആശയറ്റ് നില്‍ക്കവെയായിരുന്നു ഇതില്‍ അധിക പേരുടെയും മരണം.
യു.പിയില്‍ ചികിത്സിക്കാനുള്ള പണത്തിനായി പിതാവിനൊപ്പം ക്യൂവില്‍ നിന്ന് മരിച്ച പനിബാധിച്ച ബാലികയും എടുക്കാചരക്കായി മാറിയ പഴയ നോട്ടും കൈയില്‍വെച്ച് 30 കിലോമീറ്റര്‍ അസുഖ ബാധിതനായ മകനെയും താണ്ടി ആശുപത്രിയില്‍ എത്തിച്ചിട്ടും മകനെ രക്ഷിക്കാനാവാതെ പോയ പിതാവുമെല്ലാം  വായനക്കാരുടെ കണ്ണുകളില്‍ നനവ് പടര്‍ത്തി. യു.പിയില്‍ ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ ആത്മഹത്യ ചെയ്ത ബിരുദ വിദ്യാര്‍ഥി, മകളുടെ വിവാഹത്തിന് പണം ഇല്ലാത്തതിനാല്‍ തൂങ്ങിമരിച്ച പിതാവ് ഇവരെല്ലാം രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടാത്ത  വന്‍ പ്രതിസന്ധിയുടെ ബലയാടുകളായി. മൂന്നു ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ബാങ്ക് മാനേജര്‍ ഹൃദയംപൊട്ടി മരിച്ചതും നടുക്കമുളവാക്കി. നിരോധനം രണ്ടാം വാരം കടന്നപ്പോള്‍ തന്നെ മരണ സംഖ്യ 70 ആയി ഉയര്‍ന്നിരുന്നു. മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. ബഹളം നടന്നതല്ലാതെ അനുശോചനം ഉണ്ടായില്ല. മരിച്ചവര്‍ക്ക് പത്തു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യവും സര്‍ക്കാര്‍ ചെവികൊണ്ടില്ല.

 

Tags:    
News Summary - demonisation death toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.