വഴിമുട്ടി കശുവണ്ടി വ്യവസായം

കൊല്ലം: കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന കശുവണ്ടി വ്യവസായത്തിന് നോട്ട് നിരോധനം സൃഷ്ടിച്ചത് അപ്രതീക്ഷിത ആഘാതം. കശുവണ്ടി വികസന കോര്‍പറേഷന്‍െറയും കാപസ്കിന്‍േറതുമൊഴികെ സംസ്ഥാനത്തെ സ്വകാര്യമേഖലയിലുള്ള ഭൂരിഭാഗം ഫാക്ടറികളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നോട്ടുനിരോധം നടപ്പാവുന്നത്. ഇത് നിലവില്‍ സ്വകാര്യ മേഖലയില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന 268 ഫാക്ടറികളെയാണ് ഏറെ ബാധിച്ചത്. ഇരുനൂറോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ഒരോ ഫാക്ടറിയിലും ശമ്പളം നല്‍കാന്‍പോലും പണം പിന്‍വലിക്കാന്‍ ഉടമകള്‍ക്കാവുന്നില്ല. ഒരു ഫാക്ടറിയില്‍ ഒരാഴ്ച ശമ്പളം നല്‍കാന്‍ ശരാശരി നാലു ലക്ഷത്തോളം രൂപ വേണം. ഉടമക്ക് കറന്‍റ് അക്കൗണ്ടില്‍നിന്ന് ഇത്രയും പണം പിന്‍വലിക്കാന്‍ കഴിയാത്തതാണ് പ്രശ്നമാവുന്നത്. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് നല്‍കേണ്ട പണവും കൈമാറ്റം ചെയ്യാനാവുന്നില്ല. ആഭ്യന്തര വിപണിയില്‍ പരിപ്പിന്‍െറ വില്‍പന കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. കറന്‍സി ആവശ്യത്തിന് ലഭ്യമാക്കുകയും അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാവുന്ന പണത്തിന്‍െറ പരിധി ഉയര്‍ത്തിയില്ളെങ്കില്‍ കശുവണ്ടി ഫാക്ടറികള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരുമെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടുലക്ഷത്തോളം തൊഴിലാളികളാണ് സ്വകാര്യ മേഖലയെ ആശ്രയിക്കുന്നത്.
കശുവണ്ടി വികസന കോര്‍പറേഷന്‍, കാപക്സ് ഫാക്ടറികളെ നോട്ട് പ്രതിസന്ധി ഇതുവരെ വലിയതോതില്‍ ബാധിച്ചിട്ടില്ല.
 റിസര്‍വ് ബാങ്കിന്‍െറ പ്രത്യേക അനുമതിയോടെ പണം ലഭിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് മുടക്കമില്ലാതെ ശമ്പളം നല്‍കാന്‍ കഴിയുന്നുണ്ട്. വെള്ളിയാഴ്ച 50 ലക്ഷം രൂപയാണ് കശുവണ്ടി വികസന കോര്‍പറേഷന് പ്രത്യേക അനുമതിയിലൂടെ ലഭിച്ചത്. നോട്ട്  അസാധുവാക്കിയതിന്‍െറ ആദ്യത്തെ വെള്ളിയാഴ്ച ശമ്പളം വിതരണം മുടങ്ങിയിരുന്നു. അതിനിടെ, സംഭരിച്ച തോട്ടണ്ടി തീര്‍ന്നത് കാപക്സ്, കോര്‍പറേഷന്‍ ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫാക്ടറികള്‍ രണ്ടാഴ്ച അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. തോട്ടണ്ടി ലഭ്യമാവുന്നതോടെ ഫാക്ടറികള്‍ തുറക്കാനാവുമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം, നോട്ട് പിന്‍വലിക്കല്‍മൂലം ആഭ്യന്തര വിപണിയില്‍ അനുഭവപ്പെടുന്ന മാന്ദ്യം പരിപ്പിന്‍െറ വിപണനത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.

 

Tags:    
News Summary - demonisation cashewnuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.