ഇടമലക്കുടിക്കാര്‍ക്ക് 500 മാറാന്‍ 600 ചെലവാക്കണം

തൊടുപുഴ: കൈയിലുള്ള അഞ്ഞൂറും ആയിരവുമെല്ലാം പെട്ടെന്ന് മാറണമെന്ന് കേട്ടപ്പോള്‍ ഇടമലക്കുടിക്കാര്‍ ആദ്യം കരുതിയത് കാത്തുവെച്ച ‘തുട്ടി’ന് ഇനി ഒരു വിലയുമില്ളെന്നാണ്. പിന്നെയറിഞ്ഞു തുട്ട് പോകില്ല, മാറിക്കിട്ടും. ഒരുപക്ഷേ, നോട്ട് അസാധുവാക്കിയതിന്‍െറ ദുരിതം ഏറ്റവും കൂടുതല്‍ പേറുന്നത് ഇടുക്കി ജില്ലയിലെ ആദിവാസികളാകും. പ്രത്യേകിച്ചും ഇടമലക്കുടിയില്‍ താമസിക്കുന്നവര്‍. നോട്ട് പ്രതിസന്ധിയില്‍ അക്ഷരാര്‍ഥത്തില്‍ ഉലഞ്ഞുനില്‍ക്കുകയാണ് ജില്ലയിലെ തോട്ടം, ആദിവാസി, വിനോദസഞ്ചാര മേഖലകള്‍.

ഏലവും കുരുമുളകും കാപ്പിയും കൃഷിചെയ്ത് കിട്ടുന്നതാണ് ഇടമലക്കുടിക്കാരുടെ സമ്പാദ്യം. അതവര്‍ക്ക് കാശല്ല, ‘തുട്ടാ’ണ്. കുറച്ചുപേരുടെ കൈയിലെങ്കിലും അഞ്ഞൂറും ആയിരവുമുണ്ടായിരുന്നു. നോട്ട് മാറാന്‍ മണിക്കൂറുകള്‍ കാല്‍നടയായും ജീപ്പിലും സഞ്ചരിച്ച് മൂന്നാറിലത്തെണം. സ്ത്രീകളടക്കമുള്ളവര്‍ പുലര്‍ച്ചെതന്നെ കുടികളില്‍നിന്നിറങ്ങി. മൂന്നാറിലത്തെുമ്പോള്‍ ഉച്ചയാകും. ക്യൂനിന്ന് നോട്ടുമാറി കുടികളില്‍ തിരിച്ചത്തെിയപ്പോള്‍ പാതിരാ കഴിഞ്ഞു. അഞ്ഞൂറ് മാറാന്‍ 600 ചെലവാക്കേണ്ട ഗതികേടാണെന്ന് നോട്ട് മാറാന്‍ പോയി വന്ന ഈശ്വരിയും അമരാവതിയും പറഞ്ഞു. നോട്ട് അസാധുവാക്കിയതോടെ ശമ്പളമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് ജില്ലയിലെ തോട്ടം തൊഴിലാളികള്‍. പണിയെടുത്താല്‍ കൂലി കൊടുക്കാന്‍ മുതലാളിയുടെ കൈയില്‍ നോട്ടില്ല. കൂലി മുടങ്ങിയതോടെ ഇതര സംസ്ഥാനക്കാരായ പല തൊഴിലാളികളും തോട്ടങ്ങളിലെ ജോലി ഉപേഷിച്ചു.

Tags:    
News Summary - demonisation 500, 600

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.