സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ തൗഫീഖ് മമ്പാട്
കോഴിക്കോട്: അങ്ങേയറ്റം കരളലയിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളുമാണ് അസമിലെ ഹിന്ദുത്വ സർക്കാറിന്റെ ബുൾഡോസർ രാജിലൂടെ ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്നും ഈ വംശഹത്യ പദ്ധതിക്കെതിരെ രാജ്യം മുഴുവനായും സമരാഗ്നി തീർക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷൻ തൗഫീഖ് മമ്പാട് പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് അസമിലെ മുസ്‌ലിംകൾ തിങ്ങിതാമസിക്കുന്ന ഗോൾ പാറയിലെ കുടുംബങ്ങൾ ഇന്നലെ സാക്ഷ്യം വഹിച്ചതെന്നും ബോൾഡോസർ രാജിന് തടയിട്ട സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും തൗഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.
'പതിനായിരത്തോളം മുസ്ലിങ്ങൾ ഒറ്റയടിക്ക് വഴിയാധാരമായി. ഒരു നിമിഷം കൊണ്ട് കിടപ്പാടം മുഴുവൻ തരിശ് നിലമാക്കി. സ്ത്രീകളും കുഞ്ഞുങ്ങളടക്കം തെരുവിൽ അലയുകയാണ്. വീടുകൾ നിലംപരിശമാക്കിയതിന് ശേഷവും ജൂലൈ മാസത്തിലെ കടുത്ത ചൂടിൽ വീടിന്റെ അവശിഷ്ങ്ങൾക്ക് മുകളിലാണ് ഇന്നലെ പലരും അന്തിയുറങ്ങിയത്. ചിലർക്ക് ഒരു ടാർപോളിൻ ഷീറ്റ് മാത്രമാണുള്ളത്. വൈദ്യുതി ലൈനുകൾ മുഴുവനായും മുറിച്ച് കളഞ്ഞു. ജല വിതരണ പൈപ്പുകൾ തകർത്തു. സ്വയം കുഴിച്ച കിണറുകൾ മണ്ണിട്ട് മൂടി. അങ്ങേയറ്റം കരളലയിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളുമാണ്
ഹിന്ദുത്വ സർക്കാറിന്റെ ഈ ബുൾഡോസർ രാജിലൂടെ ഇപ്പോൾ പുറത്ത് വരുന്നത്.'- തൗഫീഖ് മമ്പാട് പറഞ്ഞു. അസമിലെ ഗോൽപാര ജില്ലയിൽ 1080 വീടുകളാണ് ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തത്. പൈകാൻ റിസർവ് വനമേഖലയിൽ 140 ഹെക്ടർ മേഖലയിലെ വീടുകളാണ് തകർത്തത്. ബംഗാളി വംശജരായ മുസ്‍ലിംകളായിരുന്നു താമസക്കാരിലേറെയും. മേഖലയിൽ ആഴ്ചകൾക്കിടെ രണ്ടാമത്തെ കൂട്ടക്കുടിയിറക്കലാണിത്. ജൂൺ 16ന് ഗോൽപാര പട്ടണത്തിന് സമീപം ഹാസിലാബീലിൽ 690 കുടുംബങ്ങൾ താമസിച്ചുവന്ന വീടുകൾ സമാനമായി ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തിരുന്നു.
അസമിൽ ഒരു മാസത്തിനിടെ നാലു ജില്ലകളിലായി അഞ്ചു തവണയായി നടപ്പാക്കിയ ബുൾഡോസർ രാജിൽ 3500 കുടുംബങ്ങൾ ഭവനരഹിതരായിട്ടുണ്ട്. ശനിയാഴ്ച ഗോൽപാരയിൽ പൈകൻ റിസർവ് വനമേഖലയുടെ ഭാഗമായ സ്ഥലത്തെ 2,700 നിർമിതികൾ തകർത്തതായി ഡിവിഷനൽ വന ഓഫിസർ തേജസ് മാരിസ്വാമി പറഞ്ഞു. എന്നാൽ, സ്ഥലം റിസർവ് വനമായി പ്രഖ്യാപിക്കുംമുമ്പ് ഇവിടെ താമസിച്ചുവരുന്നതാണെന്നും ഇത് റവന്യൂ വില്ലേജിന്റെ പരിധിയിലാണെന്നും കുടിയിറക്കപ്പെട്ടവർ പറയുന്നു.
"രാജ്യം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് അസമിലെ മുസ്‌ലിംങ്ങൾ തിങ്ങിതാമസിക്കുന്ന ഗോൾ പാറയിലെ കുടുംബങ്ങൾ ഇന്നലെ സാക്ഷ്യം വഹിച്ചത്. പതിനായിരത്തോളം മുസ്ലിങ്ങൾ ഒറ്റയടിക്ക് വഴിയാധാരമായി. ഒരു നിമിഷം കൊണ്ട് കിടപ്പാടം മുഴുവൻ തരിശ് നിലമാക്കി. സ്ത്രീകളും കുഞ്ഞുങ്ങളടക്കം തെരുവിൽ അലയുകയാണ്.
വീടുകൾ നിലംപരിശമാക്കിയതിന് ശേഷവും ജൂലൈ മാസത്തിലെ കടുത്ത ചൂടിൽ വീടിന്റെ അവശിഷ്ങ്ങൾക്ക് മുകളിലാണ് ഇന്നലെ പലരും അന്തിയുറങ്ങിയത്. ചിലർക്ക് ഒരു ടാർപോളിൻ ഷീറ്റ് മാത്രമാണുള്ളത്. വൈദ്യുതി ലൈനുകൾ മുഴുവനായും മുറിച്ച് കളഞ്ഞു. ജല വിതരണ പൈപ്പുകൾ തകർത്തു. സ്വയം കുഴിച്ച കിണറുകൾ മണ്ണിട്ട് മൂടി, അങ്ങേയറ്റം കരളലയിപ്പിക്കുന്ന ചിത്രങ്ങളും വാർത്തകളുമാണ് ഹിന്ദുത്വ സർക്കാറിന്റെ ഈ ബുൾഡോസർ രാജിലൂടെ ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബുൾഡോസർ രാജിൻ്റെയും മുസ്‌ലിം വംശഹത്യയുടെയും തുടർച്ചതന്നെയാണിത്. മുമ്പ് ബോൾഡോസർ രാജിന് തടയിട്ട സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധവുമാണ് ഇപ്പോൾ അവിടെ നടക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഈ വംശഹത്യ പദ്ധതിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണം. സമരങ്ങളാൽ തെരുവുകൾ പ്രക്ഷുബ്ധമാവണം. സർക്കാർ ഈ അന്യായ നടപടിയിൽ നിന്നും പിന്തിരിയുന്നത് വരെയും രാജ്യം മുഴുവനായും സമരാഗ്നി തീർക്കണം. രാജ്യത്ത് നടക്കുന്ന എല്ലാ ഫാസിസ്റ്റ് രീതികളെയും ശക്തമായി പ്രതിഷേധിക്കണം. നിയമപരമായി മുന്നിൽ നിന്ന് നേരിടണം. "
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.