കോഴിക്കോട്: മതേതര ജനാധിപത്യ മൂല്യങ്ങളും ബഹുസ്വരതയും ഇന്ത്യയുടെ അഖണ്ഡതയും സംരക്ഷിക്കേണ്ടതിനാല്‍ മതേതര ജനാധിപത്യ ചേരിക്ക് ശക്തിപകരുന്ന നിലയില്‍ ഒരു വോട്ടും പാഴാക്കാതെ വിനിയോഗിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ചയാണ്.
അക്കാരണത്താല്‍ വോട്ട് ചെയ്യാത്ത അവസ്ഥ ഉണ്ടാകരുതെന്നും ജുമുഅക്ക് മുമ്പും ശേഷവുമായി ക്രമീകരണം നടത്തി ഗൗരവപൂര്‍വം സമീപിക്കണമെന്നും നിസ്സംഗത അരുതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.