ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കള്ളക്കേസ്: കാളികാവ് പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കണമെന്ന് ആവശ്യം

കാളികാവ്: ജാതിപ്പേര് വിളിച്ചാക്ഷേപിച്ചെന്ന കള്ളക്കേസ് നൽകിയ പഞ്ചായത്ത് പ്രസിഡൻ്റ് രാജിവെക്കണമെന്ന് എൻ.സി.പി നേതാക്കൾ. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായുള്ള കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് താളിക്കുഴിയിൽ ഗോപിയുടെ പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തിയ പശ്ചാതലത്തിലാണ് പ്രസിഡൻ്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി പഞ്ചായത്ത് കമ്മറ്റി വാർത്താസമ്മേളനം നടത്തിയത്. കാളികാവിലെ എൻ.സി.പി. പ്രവർത്തകർക്ക് എതിരേയാണ് പരാതി നൽകിയിരുന്നത്.

ജൂലൈ ആറിനാണ് എൻ.സി.പി പ്രവർത്തകർ വാക്സിൻ വിതരണത്തിൽ അപാകതകരോപിച്ച് കാളികാവ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. പ്രസിഡൻറുമായുള്ള സംസാരം ബഹളത്തിൽ കലാശിച്ചു. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി ആരോപിച്ച് പ്രസിഡൻറ് കാളി കാവ് പൊലീസിൽ പരാതിനൽകുകയായിരുന്നു.

എസ്.സി, എസ്.ടി വകുപ്പു പ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി കെ.എബ്രഹാമാണ് അന്വേഷിച്ചത്. ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയും പ്രദേശിക മാധ്യമ പ്രവർത്തകർ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പരാതി നിലനിൽക്കില്ലെന്ന നിഗമനത്തിൽ എത്തിയത്. എൻ.സി.പി. പ്രവർത്തകർക്ക് പുറമെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറിന്റെ മുറിയിൽ കയറിയ അംഗങ്ങളുടെ പേരിലും കോവിഡ് മാനദണ്ഡ ലംഘന കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡൻറ് ഇമ്പിച്ചി ബീവി, അംഗങ്ങളായ നീലേങ്ങാടൻ മൂസ, അബ്ദുട്ടി ഹാജി, ജോഷി, കാരയിൽ റഷീദ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്.

എൻ.സി.പി. പ്രവർത്തകരായ കെ. റഹ്മത്തുള്ള, എം.ടി. സുധീഷ്, എൻ. സുബൈർ, മൊയ്തീൻ കുട്ടി, അഷ്റഫ്, അബ്ദുൽ ഗഫൂർ, ശരീഫ് എന്നിവർക്കെതിരേയാണ് കേസ് എടുത്തിരുന്നത്.

Tags:    
News Summary - Demand for resignation of Kalikavu panchayat president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.